നിഖാബ് കണ്ട് ശ്വാസം മുട്ടിയവരേ...ഖദീജയുടെ അന്താരാഷ്ട്ര പുരസ്‌ക്കാരത്തില്‍ ഒന്നും പറയാനില്ലേ
ഖദീജ എന്നു പറഞ്ഞാല്‍ ഒരുപക്ഷേ നമുക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ ഹിജാബണിഞ്ഞ് എ.ആര്‍ റഹ്‌മാനൊപ്പം വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ മകള്‍ ഖദീജയെ നമുക്ക് അറിയാം. പ്രമുഖ എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍ ഉള്‍പെടെ നിരവധി പ്രമുഖരെ 'ശ്വാസം മുട്ടിച്ച' ഖദീജയെ.
അവള്‍ ഇപ്പോഴിതാ ഒരു പുരസ്‌ക്കാരത്തിനര്‍ഹയായിരിക്കുന്നു. മികച്ച ആനിമേറ്റഡ് മ്യൂസിക് വീഡിയോക്കുള്ള ഇന്റര്‍നാഷണല്‍ സൗണ്ട് ഫ്യൂച്ചര്‍ അവാര്‍ഡിനാണ് ഖദീജ അര്‍ഹയായിരിക്കുന്നത്. 'ഫരിഷ്‌തോം' എന്ന മ്യൂസിക് വിഡീയോയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. മുത്തു നബിയെ തേടി മദീനയിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് ആല്‍ബത്തില്‍.
വീഡിയോയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നതും നിര്‍മ്മിച്ചിരിക്കുന്നതും എ ആര്‍ റഹ്‌മാനാണ്. ഗ്ലോബല്‍ ഷോര്‍ട്സ് ഡോട്ട് നെറ്റിന്റെ അവാര്‍ഡ് ഓഫ് മെറിറ്റും കഴിഞ്ഞ ദിവസം ഈ വീഡിയോ നേടിയിരുന്നു. ലോസ് ആഞ്ചലസ് ഫിലിം അവാര്‍ഡിലും വീഡിയോ പ്രത്യേക പരാമര്‍ശം നേടിയിരുന്നു ഈ ആല്‍ബം. ഖദീജ റഹ്‌മാന്റെ ആദ്യ സംഗീത സംരംഭമാണ് 'ഫരിഷ്‌തോം'.
ബോളിവുഡ് ചിത്രം സ്ലം ഡോഗ് മില്യണയറിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ഖദീജ നിഖാബ് ധരിച്ചെത്തിയത്. ഖദീയയുടെ വസ്ത്രധാരണം സദസ്സിനെ അമ്പരപ്പിച്ചു. റഹ്‌മാനെ പോലത്തെ ഒരു കലാകാരന്‍ മകളെ ഇങ്ങനെ 'യഥാസ്ഥിതികമായി' വസ്ത്രം ധരിപ്പിക്കാമെ എന്നായി പ്രമുഖരുടെയും ബുദ്ധിജീവികളുടേയും ആശങ്ക. എല്ലാ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും പുല്ലുവില നല്‍കി അവഗണിച്ചു റഹ്‌മാന്‍.
മകള്‍ക്ക് കട്ടസപ്പോര്‍ട്ടും നല്‍കി. മാത്രമല്ല പറയുന്നവരുടെ വായടപ്പിക്കുന്ന മറുപടിയും. മകള്‍ തനിക്കുതാന്‍ പോന്നവളാണെന്നും അവളുടെ കാര്യം തീരുമാനിക്കാന്‍ അവള്‍ക്കറിയാമെന്നും ചുട്ടമറുപടിയും നല്‍കി അന്ന് റഹ്‌മാന്‍. നിഖാബ് ധരിക്കുന്നത് തനിക്ക് അഭിമാനമാണെന്നായിരുന്നു ഖദീജയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."