മുന്‍ മിസ് കേരള ഉള്‍പ്പെട്ട അപകട മരണം; ഹോട്ടലുടമയെ ചോദ്യം ചെയ്തു
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഈ ഹോട്ടലിലെ ഡി ജെ പാര്‍ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആന്‍സി കബീറുള്‍പ്പെടെയുളളവര്‍ അപകടത്തില്‍പ്പെട്ടത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നീക്കം ചെയ്തതായി ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹോട്ടലുടമയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.
അപകടം നടന്ന് മണിക്കൂറുകള്‍ക്കകം നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ആരോ മനപൂര്‍വം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു. ഇത് എന്തിനുവേണ്ടിയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
മുന്‍ മിസ് കേരള ആന്‍സി കബീറും റണ്ണര്‍ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉള്‍പ്പെടെ മൂന്ന് പേര്‍ ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."