HOME
DETAILS

നീര്‍വാര്‍ച്ചയുള്ള മണ്ണ്, ഭാഗികമായ തണല്‍ വല്ലപ്പോഴും വളപ്രയോഗം..ഒരു ചെറിയ തണ്ടില്‍ നിന്നുണ്ടാക്കാം വീട്ടിലേക്ക് വേണ്ട പുതിന

  
backup
November 13 2021 | 06:11 AM

nallamannu-farming-of-mint-2021

കുറേയേറെ വിഭവങ്ങള്‍ക്കൊപ്പം ഭേഷാണ് ഒരു പിടി പുതിനയില. കറികള്‍ക്ക് രുചി കൂട്ടുക എന്നതിനപ്പുറം പുതിനക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ഉദരസംബന്ധമായ ഏതു രോഗത്തിനും ഇത് നല്ലൊരു ഔഷധമാണ്. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ ഒഴിവാക്കാനും കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവക്കും പുതിന സഹായിക്കുന്നു.

വാങ്ങുന്ന പുതിനയിലയാണെങ്കിലോ വിഷലിപ്തമാണോ എന്നൊരാശങ്കയാണ് നമുക്ക്. മാത്രമല്ല കുറേനാള്‍ സൂക്ഷിക്കാനും പറ്റില്ല. എല്ലാറ്റിനും പരിഹാരമായി പുതിന വീട്ടില്‍ തന്നെ നട്ടാലോ. ഒരു ചെറിയപാത്രം മതി പുതിന നടാന്‍. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ വരെ നമുക്ക് ഉപയോഗിക്കാം.

എങ്ങിനെ ഒരുക്കാം
കേരളത്തില്‍ എല്ലാ സമയത്തും ചെയ്യാന്‍ പറ്റുന്ന കൃഷിയാണ് പുതിനകൃഷി. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന എളുപ്പം കൃഷി ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല താനും. തണ്ടുകള്‍ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യേണ്ടത്. കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് നട്ടാല്‍ മതി.

ഭാഗികമായി തണലും മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്. ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും ചേര്‍ത്തുകൊടുക്കണം.

ചെറിയ കവറുകള്‍, ഗ്രോ ബാഗുകള്‍, പ്ലാസ്റ്റിക് പാത്രങ്ങളോ എന്തും ഉപയോഗിക്കാം. വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യമുണ്ടാവണമെന്നു മാത്രം. മണ്ണും ജൈവ വളങ്ങളും മണ്ണ് നിറക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ നടുക. നനക്കുന്നത് കൂടുതലാകരുത്. തണ്ടുകള്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഗ്രോബാഗ് തണലത്തു തന്നെ സൂക്ഷിക്കണം. നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും.

ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം മണ്ണിലേക്കോ ഗ്രോബാഗുകളിലേക്കോ ചട്ടികളിലേക്കോ മാറ്റി നടാവുന്നതാണ്. നല്ലവണ്ണം വെയില്‍ കിട്ടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി വീടിന്റെ പാരപ്പറ്റിന് താഴെയോ മരങ്ങള്‍ക്കു താഴെയോ ചെറിയ രീതിയില്‍ സൂര്യ പരകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വെക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പറുകൾ മുൻ വർഷങ്ങളിലും ചോർത്തി;  തെളിവുകൾ നശിപ്പിക്കാനും ശ്രമം  

Kerala
  •  7 days ago
No Image

പരിഭ്രാന്തി പരത്തിയ വ്യാജ കടുവ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ 

Kerala
  •  7 days ago
No Image

കനലണഞ്ഞ് വിഭാഗീയത, തീക്കാറ്റാകാന്‍ വിവാദങ്ങള്‍; സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

 പ്രതിസന്ധി രൂക്ഷമാകും; വൈദ്യുതി ഉപഭോഗം 10 കോടി യൂനിറ്റ് പിന്നിട്ടു

Kerala
  •  7 days ago
No Image

മുപ്പത് കഴിഞ്ഞ  48.12 ലക്ഷം പേർക്ക് രക്താദിമർദ സാധ്യതയെന്ന്‌ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' കാംപയിൻ സർവേ

Kerala
  •  7 days ago
No Image

'ബന്ദികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ മരിക്കാന്‍ ഒരുങ്ങിക്കോളൂ...' ഇത് അവസാന താക്കീതെന്ന് ട്രംപ്; ഗസ്സന്‍ ജനതയെ കൊന്നൊടുക്കുമെന്ന് ഭീഷണി

International
  •  7 days ago
No Image

Qatar Weather Updates: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും; ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ

qatar
  •  7 days ago
No Image

ലഹരി മാഫിയയുടെ പുതിയ മുഖം: സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മിഠായികൾ, പെട്ടിക്കടയിൽ നിന്ന് പിടികൂടി

Kerala
  •  8 days ago
No Image

ഇടുക്കി വാഴത്തോപ്പിൽ 7 ലക്ഷം തട്ടിപ്പ്: രണ്ടാമത്തെ പ്രതിയും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിന് ഗുരുതര പരിക്ക്, അന്വേഷണം തുടരുന്നു

Kerala
  •  8 days ago