HOME
DETAILS

ചോദ്യപേപ്പറുകൾ മുൻ വർഷങ്ങളിലും ചോർത്തി;  തെളിവുകൾ നശിപ്പിക്കാനും ശ്രമം  

  
കെ.ഷിന്റുലാൽ 
March 06 2025 | 03:03 AM

Question papers were leaked in previous years as well

കോഴിക്കോട്: ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് മുൻപും സ്‌കൂൾ പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നതായി ക്രൈംബ്രാഞ്ച്. എം.എസ് സൊല്യൂഷൻസിലെ അധ്യാപകനും കേസിലെ പ്രതിയുമായ മലപ്പുറം കോൽമണ്ണ തുമ്പത്ത് വീട്ടിൽ ടി.ഫഹദിനാണ് ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുൻപേ ലഭിച്ചത്. മേൽമുറി മഅ്‌ദിൻ സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസർ വഴിയാണ് ചോദ്യപേപ്പർ ചോർത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇക്കാര്യം അബ്ദുൽ നാസർ സ്ഥിരീകരിക്കുകയും ചെയ്തു.

മേൽമുറി മഅ്‌ദിൻ സ്‌കൂളിലെ പ്രധാനധ്യാപകനായിരിക്കെ ഫഹദ് മലപ്പുറത്ത് ട്യൂഷൻ സെന്ററുംനടത്തിയിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് പരീക്ഷയ്ക്ക് മുൻപേ തന്നെ ചോദ്യങ്ങൾ എത്തിച്ചു നൽകിയത്. ട്യൂഷൻ സെന്ററായതിനാൽ കൂടുതൽ വിദ്യാർഥികളിലേക്ക് ചോദ്യങ്ങൾ എത്തിയില്ല. അതിനാൽ പുറത്തറിയുകയും ചെയ്തില്ല. ഇതിന് ശേഷമാണ് എം.എസ് സൊല്യൂഷൻസുമായി ഫഹദ് ബന്ധപ്പെടുന്നത്.

മഅ്‌ദിൻ സ്‌കൂളിലെ ജോലി രാജിവച്ചാണ് എം.എസ് സൊല്യൂഷൻസിൽ അധ്യാപകനായെത്തിയത്. ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് മുൻകൂട്ടി ധാരണയാക്കുകയും ഇതിനായുള്ള പ്രതിഫലം ഉറപ്പാക്കുകയും ചെയ്ത ശേഷമായിരിക്കാം ജോലി രാജിവച്ചതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.  

 സ്‌കൂളിലെ പ്രധാനാധ്യാപകനായിരിക്കുമ്പോഴും അബ്ദുൽ നാസറിനെ ഉപയോഗിച്ചാണ് ഫഹദ് ചോദ്യങ്ങൾ ചോർത്തിയതെന്ന നിഗമനത്തിലാണ്  അന്വേഷണസംഘം. പരീക്ഷയ്ക്ക് തൊട്ടു മുൻപുള്ള ദിവസമാണ് വിദ്യാഭ്യാസവകുപ്പിൽ നിന്ന് ചോദ്യപേപ്പർ പായ്ക്ക് ചെയ്ത് സ്‌കൂളിലെത്തുന്നത്. ഇവയുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല സ്‌കൂളുകൾക്കാണ്.  സ്‌കൂളിൽ നിന്ന് അധ്യാപകരെല്ലാം പോയതിന് ശേഷമാണ് പ്യൂൺ  അബ്ദുൽ നാസർ ഓഫിസിലെത്തി ചോദ്യപേപ്പർ കവറുകൾ പൊട്ടിക്കുന്നത്. 

പേപ്പർകവറിൽ പൊതിഞ്ഞ് ഒട്ടിച്ച ചോദ്യപേപ്പറുകൾ സംശയത്തിനിടവരാത്ത രീതിയിലാണ് അബ്ദുൽ നാസർ പൊട്ടിക്കുന്നത്.   കവറിന്റെ പിൻവശം കീറിയാണ്  പുറത്തെടുക്കുന്നത്. പിന്നീട് ഇതിന്റെ ഫോട്ടോ മൊബൈലിൽ പകർത്തും. 
ചോദ്യപേപ്പർ തിരിച്ചുവച്ച് പേപ്പർ കവർ ഒട്ടിക്കും.  അതേസമയം പ്ലസ് വൺ പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർത്തി നൽകിയതെന്നാണ് പ്രതി പറയുന്നത്. വരും ദിവസങ്ങളിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.  

 2007 മുതലാണ് അബ്ദുൽ നാസർ സ്‌കൂളിൽ ജോലിക്കെത്തിയത്.  മറ്റൊരാൾക്കും സംശയത്തിനിടവരാത്ത രീതിയിലായിരുന്നു ഇയാളുടെ പ്രവൃത്തി. ഫഹദിനെ ചോദ്യം ചെയ്തപ്പോഴും അബ്ദുൽ നാസറിന്റെ പങ്ക് വ്യക്തമായിരുന്നില്ല. ഫഹദ് മുൻപ് ജോലി ചെയ്ത സ്‌കൂളിലെ ജീവനക്കാരുടെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഈ അന്വേഷണത്തിനിടെയാണ് ഫഹദും അബ്ദുൽനാസറും തമ്മിൽ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായത്. കൂടുതൽ അന്വേഷണം നടത്തിയതോടെ ചോദ്യപേപ്പർ ഫോട്ടോ എടുത്ത് ഫഹദിന് നൽകിയത് അബ്ദുൽ നാസറാണെന്ന് വ്യക്തമായി.

എന്നാൽ ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ആരംഭിച്ചതോടെ ഫഹദും അബ്ദുൽ നാസറും ഫോണിലുള്ള തെളിവുകൾ നശിപ്പിച്ചിരുന്നു.  ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ചാറ്റുകളും വീണ്ടെടുക്കുന്നതിനായി ഫോൺ സൈബർ ഫൊറൻസിക്കിലേക്ക് കൈമാറും. രണ്ടരമാസത്തെ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈ.എസ്.പി ചന്ദ്രമോഹൻ, ഇൻസ്പക്ടർ വിനോദ്, എസ്.ഐ ശ്രീജയൻ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  14 hours ago
No Image

കോഴിക്കോട് നിന്ന് നാളെ ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  15 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  15 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  15 hours ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  16 hours ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  16 hours ago
No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  17 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  17 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  17 hours ago