HOME
DETAILS

പരിഭ്രാന്തി പരത്തിയ വ്യാജ കടുവ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ 

  
Web Desk
March 06 2025 | 03:03 AM

Man Arrested for Spreading Fake Tiger Video in Karuvarakundu

കരുവാരകുണ്ട്: നാടിനെ പരിഭ്രാന്തിയിലാഴ്ത്തി പ്രചരിപ്പിച്ച കടുവ വീഡിയോ നിർമാതാവ്വ്യാ അറസ്റ്റിൽ .കരുവാരകുണ്ട് സി.ടി എസ്റ്റേറ്റിനോട് ചേർന്ന് താമസിക്കുന്ന മണിക്കനാംപറമ്പിൽ ജെറിൻ ആണ് അറസ്റ്റിലായത്. വീഡിയോ വ്യാജമാണെന്ന്  ഇയാൾ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പിന്നാലെ ജനങ്ങളിൽ പരിഭ്രാന്തി പരത്തിയ വീഡിയോ പ്രചരിപ്പിച്ചതിന് വനം വകുപ്പ് യുവാവിനെതിരെ പരാതി നൽകി. തുടർന്നാണ് അറസ്റ്റ്.  

സ്റ്റാറ്റസ് കണ്ട് നാട്ടുകാരിലൊരാൾ അറിയിച്ചതിനെ തുടർന്നാണ് ഒരു പത്രവും വാർത്താചാനലുകളും വീഡിയോ വാർത്തയാക്കിയത്. രാത്രി കാട്ടിലേക്കുള്ള വഴിയിൽ കടുവയെ നേർക്കുനേർ കണ്ടു. അരമിനിറ്റ് നേരം പരസ്പരം നോക്കിനിന്ന ശേഷം കടുവ കാട്ടിലേക്ക് കയറിപ്പോയി എന്നായിരുന്നു തള്ള്. കടുവ ആക്രമിക്കാൻ ഒരുങ്ങുന്നില്ലെന്ന് കണ്ടപ്പോൾ വീഡിയോ ചിത്രീകരിച്ചു. ചാനൽ പ്രവർത്തകരോടും ഇതുതന്നെ യുവാവ് ആവർത്തിച്ചു.

എന്നാൽ വീഡിയോ രണ്ടു വർഷം മുമ്പുള്ളതാണെന്നും യൂട്യൂബിൽ ഉള്ളതാണെന്നും കണ്ടെത്തിയിരുന്നു. സി.ടി എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ കാട് മൂടിയ സ്ഥലത്താണ് കടുവയെ കണ്ടതെന്ന പ്രചാരണത്തോടെ ജനം പരിഭ്രാന്തിയിലായി. തുടർന്ന് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യംപോലും കണ്ടെത്താനായില്ല. സംഭാഷണത്തിലെ വൈരുധ്യങ്ങളും വീഡിയോ വ്യാജമാണെന്നതിന് സൂചന നൽകി. ശേഷം ജെറിനെ ചോദ്യം ചെയ്തപ്പോഴാണ് വീഡിയോ വ്യാജമാണെന്നും എഡിറ്റ് ചെയ്തതാണെന്നും സമ്മതിച്ചത്.

വ്യാജ പ്രചാരണം നടത്തിയത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. വീഡിയോ പ്രചരിപ്പിച്ചതിനാണ് വനം വകുപ്പ് കരുവാരകുണ്ട് പൊലിസിൽ പരാതി നൽകിയത്. ഫോൺ കോളിൽ മാത്രം വാർത്ത നൽകിയ ചാനലുകാരും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയതിൽ പങ്കുള്ളവരാണെന്നും നാട്ടുകാർ പറഞ്ഞു.

 

 A man from Karuvarakundu has been arrested for creating and spreading a fake tiger video that caused panic among locals. The accused, Jerin from Manikkanamparambil, admitted to fabricating the video.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago
No Image

ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

National
  •  2 days ago
No Image

28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും

Cricket
  •  2 days ago