HOME
DETAILS
MAL
സഹായം തേടി തുവാലു മന്ത്രി ''ഞങ്ങളുടെ രാജ്യം മുങ്ങിക്കൊണ്ടിരിക്കുകയാണ്''
backup
November 13 2021 | 20:11 PM
ഗ്ലാസ്ഗോ
''ഞങ്ങളുടെ രാജ്യം അക്ഷരാർഥത്തിൽ കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്''. ബ്രിട്ടിഷ് കോമൺവെൽത്തിലെ സ്വതന്ത്ര ദ്വീപുരാജ്യമായ തുവാലുവിൻ്റെ കാലാവസ്ഥാ മന്ത്രി സെവ് പയിന്യു ഗ്ലാസ്ഗോ ഉച്ചകോടിയെ അറിയിച്ചു. രാജ്യത്തിനു ചുറ്റും സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ജീവിത പ്രശ്നമാണ്. അതിജീവന വിഷയമാണ്. ഈ ഉച്ചകോടി ഇതിനൊരു പരിഹാരം കാണണം- അദ്ദേഹം അഭ്യർഥിച്ചു. തുവാലു വിദേശകാര്യമന്ത്രി സിമൺ കോഫെ കാലാവസ്ഥാ ഉച്ചകോടിയിലേക്കുള്ള പ്രസംഗം കടലിലിറങ്ങി റെക്കോഡ് ചെയ്യുന്ന ഫോട്ടോ വൈറലായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 15 അടി മാത്രമാണ് ദ്വീപിലെ ഏറ്റവും ഉയർന്ന പ്രദേശത്തിൻ്റെ ഉയരം. ഓരോ വർഷവും ജലനിരപ്പ് 0.5 സെ.മീ വീതം വർധിച്ചുവരികയാണ്. 25.9 ച.കി.മീ വിസ്തീർണമുള്ള തുവാലുവിലെ ജനസംഖ്യ ആകെ 11,792 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."