HOME
DETAILS

വടക്കുകിഴക്കുനിന്ന് ഉയരുന്ന വെടിയൊച്ചകൾ

  
backup
November 15 2021 | 01:11 AM

4865231201-2

കെ.പി നൗഷാദ് അലി
9847524901

മണിപ്പൂരിലെ ചുരചന്ദാപുർ ജില്ലയിലെ സേഖൻ ഗ്രാമത്തിൽവച്ച് അസം റൈഫിൾസിലെ നാലു സൈനികരോടൊപ്പം കേണൽ വിപ്ലവ് ത്രിപാഠിയും കുടുംബവും കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം വിഘടനവാദികൾ ഏറ്റെടുത്തു. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ റോബൻ ഖുമനും മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ടിലെ തോമസ് നുമയും ഇതു സംബന്ധിച്ച് പ്രസ്താവനകൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2018 ജൂൺ നാലിന് മണിപ്പൂരിലെ മണ്ടൽ ജില്ലയിൽ 18 സൈനികരുടെ ജീവൻ അപഹരിച്ച ആക്രമണത്തിനുശേഷം നടക്കുന്ന അത്യാഹിതമാണിത്. സൈനിക ഓഫിസറുടെ ഭാര്യയും മകനും കൊല ചെയ്യപ്പെട്ടത് കടുത്ത വൈകാരിക ക്ഷോഭമാണ് ഉളവാക്കിയിരിക്കുന്നത്. ശാന്തത കൈവരിക്കുന്നുവെന്ന് കരുതിപ്പോന്ന വടക്കുകിഴക്കൻ അതിർത്തി വീണ്ടും മുറിപ്പാടുകൾ സൃഷ്ടിക്കുകയാണ്.
അസം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, ത്രിപുര, മിസോറം, അരുണാചൽ പ്രദേശ് എന്നിവയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്. വ്യത്യസ്ത ഭാഷകളും സംസ്‌കാരവും നിലനിർത്തുന്ന ചെറുതും വലുതുമായ തദ്ദേശീയ ഗോത്രസമൂഹങ്ങൾ ഈ സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. മ്യാൻമർ, ബംഗ്ലദേശ്, ഭൂട്ടാൻ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇവിടെ അതിർത്തി പങ്കിടുന്നുണ്ട്. അതുകൊണ്ടുതന്നെ വൈദേശിക ഇടപെടലിന്റെയും താൽപര്യങ്ങളുടെയും അതിപ്രസരം ഇവിടെ കാണാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഇതര പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കവാടം 23 കിലോമീറ്റർ വീതിയുള്ള സിലുഗിരി ഇടനാഴിയാണ്.


വിഘടന വാദം


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെല്ലാം തീവ്രസ്വഭാവം പുലർത്തുന്ന സംഘടനകൾ പ്രവർത്തിക്കുന്നു. പ്രത്യേക സംസ്ഥാനത്തിനു വേണ്ടിയും പ്രാദേശിക സ്വയംഭരണം ആവശ്യപ്പെടുന്നവരും പുതിയ രാജ്യവും സ്വാതന്ത്ര്യവും ഉന്നയിക്കുന്നവരുമെല്ലാം ആ കൂട്ടത്തിലുണ്ട്. വിവിധ ഗോത്രങ്ങൾ തമ്മിലും തദ്ദേശീയരായ ഗോത്രവിഭാഗക്കാരും കുടിയേറ്റക്കാരും തമ്മിലും, മതപരിവർത്തന ആരോപണമുന്നയിച്ചുമെല്ലാം തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് തദ്ദേശീയ ഗ്രൂപ്പുകൾക്ക് ലഭിച്ച അനിയന്ത്രിത അധികാരങ്ങൾ തടസപ്പെട്ടത് തൽപ്പരകക്ഷികളുടെ ഇന്ത്യാ വിരുദ്ധ വികാരത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ഇതര പ്രദേശങ്ങളുമായുള്ള പരിമിതമായ യാത്രാസൗകര്യവും തൊഴിലില്ലായ്മയും വികസന മുരടിപ്പും മൂലധന നിക്ഷേപത്തിന്റെയും വ്യവസായങ്ങളുടെയും അഭാവവും വിഘടനവാദ ഗ്രൂപ്പുകൾക്ക് വളമായി. ആയുധവും പണവും പരിശീലനവുമായി ചൈനയുടെ പിന്തുണയും, തീവ്രവാദി ക്യാംപുകൾക്ക് മ്യാൻമറും ഭൂട്ടാനും സൗകര്യപ്രദമായതും ത്രീവ്രവാദികൾക്ക് സഹായകമായി. വിഭിന്ന സ്വരങ്ങളോട് അങ്ങേയറ്റത്തെ സഹിഷ്ണുതയാണ് ഇന്ത്യാ സർക്കാർ എല്ലാ കാലത്തും പുലർത്തിപ്പോന്നത്. സമാധാന ചർച്ചകളിലൂടെ വിവിധ കരാറുകളും പാക്കേജും പുതിയ സ്വയംഭരണ പ്രദേശങ്ങളും ജില്ലകളും സംസ്ഥാന രൂപീകരണവുമെല്ലാം സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.


1972 ജനുവരി 21നാണ് മണിപ്പൂർ സംസ്ഥാനം പിറവിയെടുത്തത്. കുക്കി നാഷണൽ ആർമി, യുനൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട്, പീപ്പിൾസ് ലിബറേഷൻ ആർമി തുടങ്ങി ഡസനിലധികം സായുധ പ്രസ്ഥാനങ്ങൾ മണിപ്പൂരിനെ ചോരക്കളമാക്കിയതിനെ തുടർന്ന് 1980 സെപ്റ്റംബർ എട്ടിന് സായുധ സൈന്യ പ്രത്യേക അധികാര നിയമം(അഫ്‌സ്പ) പ്രഖ്യാപിക്കപ്പെട്ടു. നിയമത്തിനെതിരേയുള്ള ഇറോം ഷർമ്മിളയെപ്പോലുള്ളവരുടെ സമരങ്ങൾ തലക്കെട്ടുകൾ പിടിച്ചുപറ്റിയിരുന്നു. അഫ്‌സ്പ ഇപ്പോഴും തുടരുന്നുണ്ട്. അസമിലെ ജില്ലയായിരുന്ന നാഗാലാൻഡിനെ 1963ൽ ഇന്ത്യയിലെ പതിനാറാമത് സംസ്ഥാനമായി പ്രഖ്യാപിച്ചു. മണിപ്പൂരും നാഗാലാൻഡും അസമിലെ കൊച്ചാർ മലനിരകളും ഉൾപ്പെടുന്ന വിശാല നാഗാലാൻഡിനുവേണ്ടി നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് സായുധ പോരാട്ടത്തിലാണ്. ഇപ്പോഴും ആയുധം പൂർണമായി താഴെവെച്ചിട്ടില്ല. ത്രിപുരയിലെ ആദിവാസി ഗോത്രങ്ങൾ ചേർന്ന് സംഘടിപ്പിച്ച ത്രിപുര നാഷണൽ വളന്റിയേഴ്‌സ് പിൽക്കാലത്ത് നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയായി മാറി. 2019ൽ ത്രിപുരയിൽ സമാധാന ഉടമ്പടി സാധ്യമായി. ചക്മ, റിയാങ് ഗോത്രക്കാരുടെ പോരാട്ടങ്ങൾക്ക് വേദിയായിരുന്ന മിസോറമിൽ 1986ൽ മിസോറം അക്കോർഡ് നിലവിൽവന്നിരുന്നു.


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വലിയ സ്റ്റേറ്റായ അസം മ്യാൻമർ, ബംഗ്ലദേശ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് അതിർത്തി പങ്കിടുന്നു. തദ്ദേശീയവിഭാഗങ്ങളും കുടിയേറ്റക്കാരും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട കലഹങ്ങളും വിഘടനവാദ പോരാട്ടങ്ങളും അസമിന്റെ മായാത്ത മുറിവുകളാണ്. പൗരത്വ ഭേദഗതി നിയമത്തിന് മോദി സർക്കാർ ഹേതുവാക്കിയതും അസമിനെ ചൂണ്ടിക്കൊണ്ടായിരുന്നു. ബോഡോലാൻഡിനായി ആയുധമെടുത്ത ബോഡോ ലിബറേഷൻ ടൈഗർ ഫോഴ്‌സ് 2008ലെ ബോഡോ ടെറിറ്ററി കൗൺസിൽ രൂപീകരണത്തോടെ കീഴടങ്ങിയെങ്കിലും സ്വതന്ത്ര ബോഡോ രാജ്യത്തിനുവേണ്ടി 1986ൽ രൂപീകരിച്ച എൻ.ഡി.എഫ്.ബി ഇപ്പോഴും സജീവമാണ്. സ്വതന്ത്ര അസമിനായി നിലകൊള്ളുന്ന ഉൾഫ (യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) 1979ൽ രൂപമെടുത്തു. കോച്ച് രാജബംഗ്ഷി വിഭാഗം രൂപീകരിച്ച കംനാപുർ ലിബറേഷൻ ഓർഗനൈസേഷൻ(കെ.എൽ.ഒ) അസമിലെയും ബംഗാളിലെയും പത്ത് ജില്ലകൾ ചേർന്നുള്ള പ്രത്യേക സംസ്ഥാനം ലക്ഷ്യമിടുന്നു. അന്തർസംസ്ഥാന അതിർത്തി തർക്കങ്ങൾ ഫെഡറൽ ഇന്ത്യയുടെ നാണക്കേടായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കിടയിൽ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു. നാഗാലാൻഡ് മേഘാലയ, അരുണാചൽ പ്രദേശ്, മിസോറം സംസ്ഥാനങ്ങളുമായി അസമിന് അതിർത്തി തർക്കങ്ങളുണ്ട്. 2021 ജൂലൈ 26ന് അസം - മിസോറം പൊലിസുകാർ നടത്തിയ വെടിവയ്പ്പിൽ അഞ്ച് അസം പൊലിസുകാർ കൊല്ലപ്പെട്ടിരുന്നു. 165 കിലോമീറ്റർ നീളുന്ന അസം - മിസോറാം അതിർത്തിയിൽ സംഘർഷങ്ങൾ തുടർക്കഥയാണ്. 2018ൽ അമ്പത് പേർക്ക് പരുക്ക് പറ്റിയിരുന്നു. 1995 ലാണ് ആദ്യ സംഘർഷ വാർത്തകൾ പുറത്തറിഞ്ഞത്.


1971ലാണ് അസമിൽനിന്ന് വേർപെടുത്തി പ്രത്യേക മേഘാലയ സംസ്ഥാനം രൂപീകരിച്ചത്. ഖാസി, ഗാരോ, സിൻടേഗ് ഗോത്രങ്ങൾ ജനസംഖ്യയിൽ മുന്നിട്ട് നിൽക്കുന്നു. ഗാരോ ഗോത്ര വിഭാഗം 1992ൽ എച്ച്.എ.എൽ.സിയും ഖാസികൾ 1993ൽ എച്ച്.എൻ.എൽ.സിയും രൂപീകരിച്ചു. പ്രത്യേക ടനി ലാൻഡ് വേണമെന്ന ആവശ്യവുമായി അരുണാചലിലും തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.


ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗ പ്രദേശങ്ങളിലും കൂടിയും കുറഞ്ഞും തീവ്രവാദ പ്രവർത്തനങ്ങൾ തുടർന്നുപോരുന്നുവെന്നത് ഇന്ത്യ വളരെ ഗൗരവത്തിൽ കാണുന്നുണ്ട്. മണിപ്പൂരിലെ തീവ്രവാദി സംഘടനകൾ ചേർന്ന് കോർ കോം എന്ന പേരിൽ രൂപീകരിച്ച കോ ഓർഡിനേഷൻ കമ്മിറ്റിയെ ഇന്ത്യ ഭീകര പട്ടികയിൽ പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയും പശ്ചിമ ബംഗാളും, മ്യാൻമറും, ഭൂട്ടാനും ചേർന്ന വിശാല രാജ്യം ലക്ഷ്യംവയ്ക്കുന്ന ഭീകരസംഘമായ ''വെസ്റ്റേൺ സൗത്ത് ഈസ്റ്റേഷ്യ'' മേഖലയിലെ സമാധാനത്തിന് വലിയ ഭീഷണി ഉയർത്തുവാൻ പോന്നതാണ്. 2015 മുതൽ ഇന്ത്യ-മ്യാൻമർ സംയുക്ത സേന അതിർത്തിയിലെ ഭീകര ക്യാംപുകൾ അമർച്ച ചെയ്യാൻ ഓപറേഷനുകൾ ആരംഭിച്ചിട്ടുണ്ട്. 2019ൽ രണ്ടുഘട്ടമായി നടത്തിയ സൺറൈസ് ഉദ്യമങ്ങൾ നിർണായക ഫലം ചെയ്തിട്ടുണ്ട്. 2004 മുതൽ റോയൽ ഭൂട്ടാൻ ആർമി തങ്ങളുടെ മണ്ണിലെ വിധ്വംസക പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ രംഗത്തുണ്ട്.


അരുണാചൽ പ്രദേശിലെ കൈയേറ്റങ്ങൾ നിരുപാധികം തുടരുന്ന ചൈന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസ്ഥിരതയുടെ വിത്തുപാകാനുള്ള ഒരു ശ്രമവും പാഴാക്കുന്നില്ല. അത്യാധുനിക ആയുധങ്ങളും രഹസ്യവിവരങ്ങളും ആസൂത്രണ വൈദഗ്ധ്യവും ചൈന ഭീകരർക്ക് ലഭ്യമാക്കുന്നുണ്ട്. വലിയ മൂലധന നിക്ഷേപവും വൻകിട വ്യവസായങ്ങളും ടൂറിസം സൗകര്യങ്ങളും തൊഴിൽ ലഭ്യതയും ഉറപ്പാക്കി ഇന്ത്യ ക്ഷമയോടെ ചെറുവിഭാഗങ്ങളെ പോലും വിശ്വാസത്തിലെടുക്കാൻ ബദ്ധശ്രദ്ധ കാണിക്കുമ്പോൾ ഭീകര സംഘങ്ങളെ ഉപയോഗിച്ച് ക്രമസമാധാന നില അട്ടിമറിച്ച് അരാജകത്വം പടർത്താനാണ് ചൈന ശ്രമിക്കുന്നത്. മിടുക്കർ ചമയാനുള്ള വ്യഗ്രതയിൽ ഇന്ത്യൻ ഭരണകൂടം നിശബ്ദത പാലിച്ച ചൈനയുടെ കൈയേറ്റ വാർത്തയുടെ ചിത്രങ്ങൾ അമേരിക്കൻ പ്രതിരോധ വകുപ്പ് ഇതിനിടെ പുറത്തുവിട്ടിരുന്നു. തീവ്രവാദ, ഭീകരവാദ പ്രവർത്തനങ്ങളെ രാഷ്ട്രീയനേട്ടത്തിന് ഇണങ്ങുംവിധം വേർതിരിക്കാതെ മുഖം നോക്കാതെയുള്ള നടപടികൾ കൈക്കൊള്ളുവാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവരുമെന്ന് പ്രത്യാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago