HOME
DETAILS
MAL
സഊദി ബ്രിട്ടിഷ് കോൺസൽ ഇസ്ലാം സ്വീകരിച്ചു
backup
November 15 2021 | 01:11 AM
ജിദ്ദ
ജിദ്ദയിലെ ബ്രിട്ടിഷ് കോൺസൽ ജനറൽ ഇസ് ലാം സ്വീകരിച്ചു.
തൻ്റെ പേര് സെയ്ഫ് അഷർ എന്നു മാറ്റിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു. മദീനയിലെ മസ്ജിദുന്നബവിക്കു മുമ്പിൽ നിൽക്കുന്ന ഫോട്ടോയും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. എൻ്റെ ഇഷ്ടനഗരമായ മദീനയിലേക്കു തിരിച്ചെത്താനും പ്രവാചകൻ്റെ പള്ളിയിൽ സുബ്ഹ് നിസ്കാരം നിർവഹിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു.ഇസ് ലാം ആശ്ലേഷിക്കുന്ന ആദ്യ ബ്രിട്ടിഷ് കോൺസലല്ല ഇദ്ദേഹം. മുൻ ബ്രിട്ടിഷ് അംബാസഡർ സിമൺ കോലിസ് ഇസ് ലാം സ്വീകരിച്ച ശേഷം 2016ൽ ഹജ്ജ് കർമം നിർവഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."