തുലാവർഷം സർവകാല റെേക്കാഡിൽ സംസ്ഥാനത്ത് 105 ശതമാനം അധിക മഴ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സീസൺ തീരാൻ ഒരു മാസം ശേഷിക്കേ സർവകാല റെക്കോഡ
ുമായി തുലാപ്പെയ്ത്ത്. വടക്കുകിഴക്കൻ മൺസൂണിൻ്റെ(കാലവർഷം) ഭാഗമായി സംസ്ഥാനത്ത് ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ 833.8 മി.മീ. മഴയാണ് ലഭിച്ചത്. തുലാവർഷ സീസണിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന മഴയളവാണിത്. 2010ൽ ലഭിച്ച 822.9 മി.മീ. ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഡിസംബർ 31നാണ് തുലാവർഷ സീസൺ അവസാനിക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ അനുസരിച്ച് 105 ശതമാനം അധികമഴയാണ് ലഭിച്ചിരിക്കുന്നത്. സാധാരണഗതിയിൽ 407.2 മി.മീ. ലഭിക്കേണ്ട സ്ഥാനത്താണ് ഈ പ്രാവശ്യം 833.8 മി.മീ. മഴ ലഭിച്ചത്. എല്ലാ ജില്ലകളിലും അധികമഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അധികമഴയിൽ മുന്നിൽ പത്തനംതിട്ടയാണ് (194 ശതമാനം). സാധാരണ ഗതിയിൽ 490.4 മീ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 1441.5 മി.മീ. മഴയാണ് പത്തനംതിട്ടയിൽ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം (84), കൊല്ലം (99), ആലപ്പുഴ (50), കോട്ടയം (104), എറണാകുളം (106), ഇടുക്കി (109), തൃശൂർ (86), മലപ്പുറം (74), പാലക്കാട് (104), കോഴിക്കോട് (111), വയനാട് (66), കണ്ണൂർ (127), കാസർകോട് (116) എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ അധികമഴയുടെ ശതമാനക്കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."