കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായ അമ്പിളിയുടെ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല: മന്ത്രി ബിന്ദു
തിരുവനന്തപുരം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പിടികിട്ടാപ്പുള്ളിയായ അമ്പിളി മഹേഷിന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത് വിവാദമായ സാഹചര്യത്തിൽ മറുപടിയുമായി മന്ത്രി ആർ. ബിന്ദു. തന്റെ അടുത്ത സുഹൃത്തും പാർട്ടിയിലെ സഹപ്രവർത്തകയുമായ ലതാ ചന്ദ്രന്റെ മകൻ്റെ വിവാഹത്തിനാണ് പോയതെന്ന് മന്ത്രി പറഞ്ഞു.
വരൻ തൻ്റെ വിദ്യാർഥിയാണ്. കുടുംബത്തിലുള്ള എല്ലാവരും പാർട്ടിക്കാരാണ്.തൻ്റെ മണ്ഡലമായ ഇരിങ്ങാലക്കുടയിലുള്ള ഇവരുമായി വർഷങ്ങളായുള്ള ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ വിവാഹത്തിൽ പങ്കെടുത്തതിൽ തെറ്റുണ്ടെന്ന് കരുതുന്നുമില്ല. പാർട്ടി കുടുംബത്തിലെ ഒരു മിശ്രവിവാഹം എന്ന നിലയ്ക്കാണ് പങ്കെടുത്തത്. അത്തരം വിവാഹങ്ങളിൽ ഇനിയും പങ്കെടുക്കും. വധുവിൻ്റെ അമ്മയ്ക്ക് തട്ടിപ്പുകേസുമായി ബന്ധമുണ്ടെന്നത് തന്നെ ബാധിക്കുന്ന കാര്യമല്ല. വിഷയത്തിൽ മാധ്യമങ്ങൾ നൈതികത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു അമ്പിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."