കെ.കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം; വിസിയുടെ വീടിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ അനധികൃത നിയമനം നല്കാന് ശ്രമിക്കുന്നു എന്നാരോപിച്ച് കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം.
വി.സി പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്ഥലത്ത് പൊലിസ് എത്തിയിട്ടുണ്ട്.
അസോസിയേറ്റ് പ്രൊഫസറാകാനുള്ള മതിയായ യോഗ്യത പ്രിയ വര്‍ഗീസിനില്ലെന്നാണ് ആക്ഷേപം. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ഇന്നാണ് നടക്കുന്നത്. പ്രാഥമിക റാങ്ക് ലിസ്റ്റില്‍
രണ്ടാമതായാണ് പ്രിയവര്‍ഗീസിനെ ഷോര്‍ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ ആകുന്നതിന് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാല്‍, പ്രിയാ വര്‍ഗീസിന് നാല് വര്‍ഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്നാണ് സേവ് യൂനിവേഴ്സിറ്റി ഫോറം ആരോപിക്കുന്നത്.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയെ സിപിഎം പഠനകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിന് നേതൃത്വം കൊടുക്കന്ന വിസിയോട് ഇത് അവസാനിപ്പിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."