HOME
DETAILS
MAL
കാർഷിക നിയമം വീണ്ടും കൊണ്ടുവരുമെന്ന് സാക്ഷി മഹാരാജും രാജസ്ഥാൻ ഗവർണറും
backup
November 22 2021 | 08:11 AM
ജയ്പൂർ/ലഖ്നൗ
കാർഷിക നിയമം വേണ്ടിവന്നാൽ വീണ്ടും കൊണ്ടുവരുമെന്ന് ഉന്നാവോ എം.പി സാക്ഷി മഹാരാജ്.
കാർഷിക നിയമം പിൻവലിക്കാൻ പ്രധാനമന്ത്രി മോദി തീരുമാനിച്ചത് അദ്ദേഹത്തിന്റെ വിശാല ഹൃദയം കൊണ്ടാണെന്നും പാകിസ്താനും ഖലിസ്ഥാനും വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ ഉചിതമായ മറുപടി നൽകുമെന്നും സാക്ഷി പറഞ്ഞു.
നിയമം പിൻവലിച്ചെങ്കിലും വീണ്ടും കൊണ്ടുവരാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിയമം പിൻവലിച്ചതിന് യു.പി തെരഞ്ഞെടുപ്പുമായി ബന്ധമൊന്നുമില്ലെന്നും സാക്ഷി കൂട്ടിച്ചേർത്തു.
അതിനിടെ, കാർഷിക നിയമം തിരികെ കൊണ്ടുവരുമെന്ന് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയും പറഞ്ഞു.
കാർഷിക നിയമം പിൻവലിച്ചത് ശരിയായ നടപടിയാണ്. എന്നാൽ, അതിനുള്ള സമയമല്ല ഇപ്പോൾ.
അതിനാൽ ബിൽ വീണ്ടും കൊണ്ടുവരണമെന്നും മിശ്ര കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."