കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സമയപരിധി ഉയര്‍ത്തല്‍; അനുകൂല പ്രതികരണം ലഭിച്ചതായി അബ്ദുസ്സമദ് സമദാനി എം.പി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളങ്ങളിലെ പാര്‍ക്കിങ് സമയപരിധിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നതിനിടെ സമയ പരിധി ഉയര്‍ത്തുന്ന കാര്യത്തില്‍ അനുകൂല പ്രതികരണം ലഭിച്ചതായി അബ്ദുസ്സമദ് സമദാനി എം.പി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ പ്രയാസങ്ങളെക്കുറിച്ച് ജനപ്രതിനിധികളും രാഷ്ടീയ, സാമൂഹിക സംഘടനകളും കടുത്ത അതൃപ്തിയും പ്രതിഷേധവും ദിവസങ്ങളായി പ്രകടിപ്പിച്ചു വരികയായിരുന്നു. മൂന്നു മിനുട്ട് സമയപരിധി യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് വരുത്തിവെച്ചിരിക്കുന്നത്. സമയ പരിധി മൂന്ന് മിനുട്ടില്‍ നിന്ന് ആറ് മിനുട്ട് ആയി ഉയര്‍ത്തുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ പത്തു മിനുട്ടെങ്കിലും ആക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും, ആ ആവശ്യം ഇപ്പോഴും ആവര്‍ത്തിക്കുന്നതായും എം.പി പറഞ്ഞു. സമയപരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം നാളെ മുതല്‍ പ്രാവര്‍ത്തികമാക്കാവുന്ന രീതിയില്‍ ഇന്ന് വൈകീട്ട് എടുക്കുമെന്നാണ് ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.
വിമാനത്താവളങ്ങളില്‍ ആര്.ടി.പി.സി.ആര് ടെസ്റ്റിന്റെ പേരില്‍ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യം ജനപ്രതിനിധികള്‍ നേരത്തെത്തന്നെ ഉന്നയിച്ചിരുന്നതായും, യു.എ.ഇ യിലേക്കുള്ള യാത്രക്കാരുടെ കാര്യത്തില്‍ വന്‍സംഖ്യ ഫീസ് ഈടാക്കിക്കൊണ്ട് പ്രവാസികള്‍ക്ക് ദുരിതം പകരുന്ന ഈ നടപടി തുടരുന്നതില്‍ വീണ്ടും പ്രതിഷേധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."