മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി; ഏഷ്യയിലെ തന്നെ ധനികനായ വ്യക്തിയായി മാറി
ന്യൂഡല്‍ഹി: മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്പത്താണ് അദാനി സന്തമാക്കിയത്. 2020 മാര്‍ച്ചില്‍ അദാനിയുടെ സമ്പത്ത് 4.91 ബില്യണ്‍ ഡോളറായിരുന്നു. 4.3 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിക്ക് കൂട്ടിച്ചേര്‍ക്കാനായത്. ഇപ്പോള്‍ ഇത് 83.89 ബില്യണ്‍ യുഎസ് ഡോളറായാണ് കുതിച്ചുയര്‍ന്നത്. അതായത് ഒന്നരവര്‍ഷത്തിനിടെ സമ്പത്തില്‍ 250 ശതമാനം വര്‍ധന.
അദാനി ഗ്രൂപ്പിന് കീഴില്‍ അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ് ആന്‍ഡ് ലോജിസ്റ്റിക്സ്, അദാനി പവര്‍, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍, അദാനി ഗ്യാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."