പന്നിയിറച്ചി മുസ്‌ലിംകൾക്ക് ഹലാൽ ആണെന്ന് ബി.ജെ.പി നേതാവ് അബ്ദുല്ലക്കുട്ടി
പ്രത്യേക ലേഖഖൻ
പാലക്കാട്
കടുത്ത മുസ്‌ലിം വിരുദ്ധ പ്രസ്താവനയുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുട്ടി.
മുസ് ലിംകൾക്ക് പന്നിയിറച്ചി ഹലാൽ ആണെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും അത്തരത്തിൽ പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. പാലക്കാട് മമ്പറത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് സഞ്ജിത്തിന്റെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അബ്ദുല്ലക്കുട്ടി.
സന്ദർശന ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടേയാണ് അബ്ദുല്ലക്കുട്ടിയുടെ വിവാദ പരാമർശം.
ഒരു സംഘം ജിഹാദീ പണ്ഡിതന്മാരും മറ്റും യഥാർഥത്തിൽ ഇസ്‌ലാമിനേയും മുസ്‌ലിംകളേയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്.
വിശക്കുന്നവന് പന്നി ഇറച്ചി ഹലാൽ ആക്കിയ ഇസ്‌ലാമിനെ ആധുനിക മനുഷ്യസമൂഹത്തിന് മുന്നിൽ ഇവർ അപമാനിക്കുന്നു.
ഒരു നവോത്ഥാന നായകനില്ലാത്തതാണ് കേരളത്തിലെ മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."