നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക; മുന്നില്‍ യു.പി, ബിഹാര്‍, ജാര്‍ഖണ്ഡ്
ഡല്‍ഹി: രാജ്യത്തെ ദരിദ്ര സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മുന്നില്‍. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക(എംപിഐ) പ്രകാരമാണ് ഈ 3 സംസ്ഥാനങ്ങള്‍ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളായി കണ്ടെത്തിയത്. ബിഹാറിലെ 51.91 ശതമാനം ആളുകളാണ് സൂചിക പ്രകാരം ദരിദ്രര്‍.
കൂടാതെ ജാര്‍ഖണ്ഡില്‍ ഇത് 42.16 ശതമാനവും, ഉത്തര്‍പ്രദേശില്‍ 37.79 ശതമാനവുമാണ്. സൂചിക പ്രകാരം നാലാം സ്ഥാനത്ത് മധ്യപ്രദേശാണ്. 36.65 ശതമാനമാണ് മധ്യപ്രദേശില്‍ ദരിദ്രര്‍. കൂടാതെ അഞ്ചാം സ്ഥാനത്ത് മേഘാലയ(32.67)യാണ്. കേരളം(0.71 ശതമാനം), ഗോവ(3.76 ശതമാനം), സിക്കിം(3.82 ശതമാനം), തമിഴ്നാട്(4.89 ശതമാനം), പഞ്ചാബ്(5.59 ശതമാനം) എന്നിവയാണ് ഇന്ത്യയിലുടനീളമുള്ള ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങള്‍.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്കൂള്‍ വിദ്യാഭ്യാസം, സ്കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 സൂചകങ്ങള്‍ ഇവയെ പ്രതിനിധീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."