ഉപ്പള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറിയില്‍ റാഗിങ്; വിദ്യാര്‍ഥിയുടെ മുടി മുറിച്ചു: പൊലിസ് കേസെടുത്തു
കാസര്‍കോട്: ഉപ്പള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വിദ്യാര്‍ഥിയുടെ മുടിമുറിച്ച് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചതിലാണ് കേസെടുത്തത്. ദൃശ്യമാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നേരത്തെ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.
ഉപ്പള ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് റാഗിങ്ങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിച്ചത്. സ്കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. മുടി മുറിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് സൂചന.
റാഗിങ്ങിന് ഇരയായ കുട്ടികളില്‍ മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ്വണ് വിദ്യാര്‍ഥിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ആണ് റാഗിങ് നടന്നത്. സ്കൂളിന് സമീപത്തെ ദേശീയപാതക്ക് മുന്‍വശമുള്ള കടയില്‍ വെച്ചായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."