എസ്.ഐ.സി ജിദ്ദാ സെൻട്രല്‍ കമ്മിറ്റി ‘രിയാദ 21’ നേതൃ സംഗമം; സഫീനത്തുന്നജാ കപ്പല്‍ യാത്ര ശ്രദ്ധേയമായി
ജിദ്ദ: എസ്.ഐ.സി ജിദ്ദാ സെൻട്രല്‍ കമ്മിറ്റി ‘രിയാദ 21’ നേതൃ സംഗമം സഫീനത്തുന്നജാ കപ്പല്‍ യാത്ര ശ്രദ്ധേയമായി. എസ്.ഐ.സി ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴിലെ നാല്‍പതിലധികം വരുന്ന ഏരിയകളില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി തെരഞ്ഞെടുക്കപ്പെട്ട സംഘടനാ ഭാരവാഹികളാണ് കാംപില്‍ പങ്കെടുത്തത്. നാല് മേഖലകള്‍ക്കുമായി പ്രത്യേകമായാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
സയ്യിദ് അന്‍വര്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ജനറൽ സെക്രട്ടറി അബൂബകർ ദാരിമി ആലംപാടി സ്വാഗതമാശംസിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ വേങ്ങൂർ, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ എന്നിവര്‍ പ്രാരംഭ പ്രകീര്‍ത്തന സദസ്സിനു നേതൃത്വം നല്‍കി. കാംപ് അമീര്‍ എസ്.ഐ.സി ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ആമുഖ ഭാഷണം നിര്‍വ്വഹിച്ചു.
മുസ്‌ലിം കൈരളിയുടെ മതപരമായ കാര്യങ്ങളിൽ ആധികാരികമായി ദിശാബോധം നൽകുന്നത് സമസ്തയുടെ അനുഗ്രഹീത നേതൃത്വമാണെന്നും സമസ്തയുടെ ആദരണീയ ആത്മീയ നേതൃത്വത്തിനു കീഴില്‍ അണിനിരന്നതിലൂടെയാണ് ഉമ്മതിന്റെ ഈമാനിക സംരക്ഷണം സാധ്യമാകുന്നതെന്നും തങ്ങള്‍ പറഞ്ഞു. സമസ്തയുടെ പ്രവാസി പോഷക ഘടകം എന്ന നിലക്ക് നമുക്ക് ഒരു വലിയ ദൗത്യം നിർവ്വഹിഹിക്കാനുണ്ടെന്നും അതിനു എല്ലാവരും സജ്ജമാകണമെന്നും തങ്ങൾ അഭ്യര്‍ഥിച്ചു.
ഹിറാ, ഫലസ്തീൻ, ഷറഫിയ, ബലദ് എന്നീ നല് മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളെ യഥാക്രമം ഹിറാ; ഉമറുൽ ഫാറൂഖ്, ഫലസ്തീൻ: അക്ബർ മോങ്ങം, ഷറഫിയ : സുഹൈൽ ഹുദവി, ബലദ്: ഇർഷാദ് മേലാറ്റൂർ എന്നീ മേഖലാ അമീറുമാർ പരിചയപ്പെടുത്തി. ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപ രേഖ ഉള്‍ക്കൊള്ളുന്ന വാർഷിക കലണ്ടറിങ് സയ്യിദ് ഉബൈദുല്ലാ തങ്ങൾ അവതരിപ്പിച്ചു.
തംഹീദ്, തന്‍ശീത്, തഖ്തീം എന്നീ മൂന്നു സെഷനുകളിലായി നടന്ന പരിപാടികളില്‍ ആദ്യ സെഷനില്‍ എസ് ഐ സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ ‘സമസ്ത സംഘാടകനിലെ വ്യക്തിത്വവും നേതൃ ഗുണവും’ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു. പാരമ്പര്യത്തിന്റെ കണ്ണി ചേര്ക്കുന്ന ആത്മീയ നേതൃത്വവും, സംഘാടന പാടവത്തിലൂടെയും നിരന്തര പരിശീലനങ്ങളിലൂടെയും സ്വായത്തമാക്കിയ ആര്ജ്ജിത നേതൃത്വവും സമന്വയിച്ച അനുഗ്രഹീത മാതൃകയാണ് സമസ്തയുടെതെന്ന് അറക്കല്‍ അബ്ദുറഹ്മാന്‍ മൗലവി വിശദീകരിച്ചു. പ്രവാസ ലോകത്തെ പരിമിതികൾക്കുള്ളില്‍ സംഘടനാ സംവിധാനം ഭദ്രമാക്കുന്നതിനു എസ്.ഐ,സി ഘടകങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തേണ്ടത് അനിവാര്യമാണ്. നിശ്ചിത ഇടവേളകളില്‍ നേതൃത്വ പരിശീലന കാംപുകള്‍ സംഘടിപ്പിക്കുന്നതിലൂടെ പ്രവർത്തകർക്ക് സംഘ ബോധവും കർമ്മ ശേഷിയും വളർത്തുന്നതിനുപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏരിയാ, മേഖലാ കമ്മിറ്റി ഭാരവാഹികള്‍ പ്രത്യേകം ചേര്‍ന്നു നടത്തിയ ഗ്രൂപ്പ് തല ചര്‍ച്ചകളില്‍ സംഘടനാ ശാക്തീകരണത്തിനു സഹായകമായ വിവിധ്യമാര്‍ന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നു. വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ക്രോഡീകരിച്ച നിര്‍ദ്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഗ്രഹം മേഖല പ്രതിനിധികള്‍ വേദിയില്‍ അവതരിപ്പിച്ചു. കാംപ് അമീര്‍ സയ്യിദ് ഉബൈദുള്ള തങ്ങള്‍ അവലോകനം നടത്തി.
രണ്ടാം സെഷനില്‍, എസ് ഐ സി ജിദ്ദാ ചെയര്‍മാന്‍ നജ്മുദ്ദീൻ ഹുദവി ക്ലാസെടുത്തു. വൈജ്ഞാനിക രംഗത്ത് സമൂഹത്തെ കൂടുതല്‍ ബോധവത്കരിക്കുകയും, ഉന്നത പഠനത്തിനു പുതു തലമുറയെ സജ്ജരാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സവിസ്തരം പ്രതിപാദിക്കുന്നതയിരുന്നു വിഷയാവതരണം. കാംപിൽ ല്‍ നടന്ന ക്ലസുകളെ ആധാരമാക്കിയും, മുന്‍കൂട്ടി നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം സൂറത്തുല്‍ ഹുജറാത്ത് അടിസ്ഥാനമായും, സമസ്ത സംബന്ധമായും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ക്വിസ് പരിപാടിക്ക് അബ്ദുൽ ജബ്ബാർ ഹുദവി പള്ളിക്കൽ, സുഹൈൽ ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.
സമാപന പ്രാര്‍ത്ഥനാ പ്രകീര്‍ത്തന സദസ്സിനു സയ്യിദ് അന്‍വര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബൂബകർ ദാരിമി ആലംപാടി, മുസ്തഫ ഫൈസി ചേരൂർ, സൽമാൻ ദാരിമി ആനക്കയം, അൻവർ ഫൈസി കാഞ്ഞിരപ്പുഴ, സൈനുദ്ധീൻ ഫൈസി പൊൻമള, മുഹമ്മദലി മുസ്‌ലിയാർ കാപ്പ് വെട്ടത്തൂർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന സി.എച്ച് അബ്ദുന്നാസിറിന് യാത്രയയപ്പ് നല്‍കി. എസ്.ഐ.സി. ഉപഹാരം സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ സമര്‍പ്പിച്ചു. അബ്ദുന്നാസര്‍ മറുപടി പ്രസംഗം നടത്തി. ബീര്‍ അരക്കുപറമ്പ് (ബലദ്), ഗഫൂര്‍ അരിമ്പ്ര കിലോ 14, മാസ്റ്റർ സല്ലാര്‍ അറക്കല്‍ (ദമാം) എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
'തഖ്‌തീം' സെഷനിൽ മുജീബ് റഹ്മാനി മൊറയൂർ സമാപന സന്ദേശം നൽകി. എസ്.ഐ.സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ഉസ്മാൻ എടത്തിൽ അവതാരകൻ ആയിരുന്നു. സൽമാൻ ദാരിമി ആനക്കയം, എം.എ.കോയ, ജാബിർ നാദാപുരം, ഫിറോസ് പരതക്കാട്, അബ്ദുൽ ഫത്താഹ് താനൂർ, മൊയ്‌ദീൻ കുട്ടി അരിമ്പ്ര, മജീദ് പുകയൂർ, ഷബീർ ഊരകം, ഈസ കാളികാവ് തുടങ്ങിയവർ കാംപിന് നേതൃത്വം നൽകി. എസ്.ഐ.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊൻമള നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."