മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറക്കല്‍; കേരളം പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ ജലം തുറന്നു വിട്ടതിലുള്ള പ്രതിഷേധം കേന്ദ്ര ജല കമ്മിഷനെയും മേല്‍നോട്ട സമിതി ചെയര്‍മാനെയും തമിഴ്നാടിനെയും അറിയിക്കുമെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്.
ഇതുവരെ തമിഴ്നാട് ഒന്‍പത് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കി വിടുന്നത്. രാത്രിയില്‍ ഷട്ടര്‍ തുറക്കുന്നതിലെ ബുദ്ധിമുട്ട് തമിഴ്നാടിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയില്‍ ജലനിരപ്പുയരുമ്പോള്‍ രാത്രിയാണ് ഷട്ടറുകള്‍ തുറന്നത്. ഇത് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് തടസ്സമാവുന്നുണ്ട്. ജലം വീട്ടിലേക്ക് ഇരച്ചുകയറുമ്പോള്‍ മാത്രമാണ് ആളുകള്‍ ഡാം തുറന്ന കാര്യം അറിയുന്നതെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്ന ഒന്‍പത് ഷട്ടറുകളില്‍ ആറെണ്ണം അടച്ചു. ജലനിരപ്പ് 141.95 അടിയായി. 3 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."