സി.പി.ഐയില്‍ നിന്നിറങ്ങിപ്പോയവരാണ് സി.പി.എം ഉണ്ടാക്കിയത്; ജയരാജന് മറുപടിയുമായി കാനം
കണ്ണൂര്‍: സി.പി.ഐ സി.പി.എം വാക്‌പോര് മുറുകുന്നു. സി.പി.എം വിട്ട് പ്രാദേശിക നേതാക്കള്‍ സി.പി.ഐയില്‍ ചേര്‍ന്ന സംഭവത്തിന്റെ തുടര്‍ച്ചയെന്നോണമാണ് നേതാക്കള്‍ പരസ്യപ്പോരിനിറങ്ങുന്നത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്.
സി.പി.ഐയില്‍ നിന്നിറങ്ങിപ്പോയവരാണ് സി.പി.എം ഉണ്ടാക്കിയതെന്നാണ് കാനം രാജേന്ദ്രന്‍ ജയരാജന് മറുപടി നല്‍കിയിട്ടുള്ളത്. കോമത്ത് മുരളീധരനെ സി.പി.ഐ സ്വീകരിച്ചതില്‍ അസ്വാഭാവികതയില്ല. സി.പി.എമ്മില്‍ നിന്ന് സിപിഐയിലേക്ക് ആളുകള്‍ വരുന്നത് പുതിയ കാര്യമല്ലെന്നും കാനം ചൂണ്ടിക്കാട്ടി.
ആരോപണങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. നടപടിയെടുത്ത ഒരാളെ സ്വീകരിക്കുക എന്നത് ഇടതുപക്ഷ സ്വഭാവമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറ്റിയതല്ലെന്നായിരുന്നും എം വി ജയരാജന്റെ വിമര്‍ശനം. എന്നാല്‍ സംഭവത്തില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നാണ് കാനം രാജേന്ദ്രന്റെ മറുപടി.
സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറി കിടക്കാവുന്ന കൂടാരമാണ് കണ്ണൂരിലെ സി.പി.ഐയെന്നും സി.പി.എം പുറത്താക്കുന്നവര്‍ക്ക് സി.പി.ഐ അഭയം നല്‍കുന്നെന്നും ഇങ്ങനെയൊരു ഗതികേട് സിപിഐയ്ക്ക് വന്നതില്‍ വിഷമമുണ്ടെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."