HOME
DETAILS

വിട ജനറല്‍ ബിപിന്‍ റാവത്ത്; ഭൗതിക ദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും, സംസ്‌ക്കാരം നാളെ

  
backup
December 09 2021 | 02:12 AM

national-general-bipin-rawat-body-to-be-brought-to-delhi12

ന്യൂഡല്‍ഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിത റാവത്തിന്റെയും ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിക്കുക.

നാളെ ഔദ്യോഗിക വസതിയില്‍ രാവിലെ 11 മണി മുതല്‍ 2 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. കാമരാജ് മാര്‍ഗില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിലെത്തിക്കും. ബ്രോര്‍ സ്‌ക്വയറില്‍ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകള്‍.

ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും. ഇന്നലെ ഉച്ചയോടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ കാരണം വ്യോമസേന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വ്യോമസേനയുടെ അന്വേഷണ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം.

ഇന്ന് ഉച്ചക്ക് 12 മണിക്ക് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ ഔദ്യോഗിക വിശദീകരണം നല്‍കും. വ്യോമസേന മേധാവി വിവേക് റാം ചൌധരി കൂനൂരിലെ സംഭവ സ്ഥലം സന്ദര്‍ശിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  6 days ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  6 days ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  6 days ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  6 days ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  6 days ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  6 days ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  6 days ago
No Image

ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ

International
  •  6 days ago
No Image

ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി

Kuwait
  •  6 days ago
No Image

'സിബിഎസ്ഇ അന്താരാഷ്ട്ര ബോര്‍ഡ് സ്ഥാപിക്കും'; പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

uae
  •  6 days ago