ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉലമാ -ഉമറാ ബന്ധത്തെ ഊട്ടിയുറപ്പിച്ച മഹാ പണ്ഡിതന്‍: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
കൊണ്ടോട്ടി: സമുദായത്തിന് ദിശാബോധം നല്‍കുന്നതിന്റെ പ്രായോഗിക വഴി നടപ്പിലാക്കിയ മഹാ പണ്ഡിതനായിരുന്നു സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിയും ഖാസിയാരകം മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ 6ാം ഉറൂസും മജ്‌ലിസുന്നൂര്‍ ജില്ലാ സംഗമവും കൊണ്ടോട്ടി ഖാസിയാരകം സി.പി കുഞ്ഞാന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉലമാ ഉമറാ ബന്ധത്തിലൂടെ കരുത്താര്‍ജ്ജിച്ച ദീനീ പ്രബോധന മേഖലയില്‍ മാതൃക നിറഞ്ഞ സംഭാവനകള്‍ സമര്‍പ്പിച്ചതും കര്‍മ്മ ശാസ്ത്രത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് സാധാരണക്കാരുടെ അരാധനാ കര്‍മ്മങ്ങള്‍ കുറ്റമറ്റതാക്കാന്‍ പരിശ്രമിച്ചതും പൂര്‍വ്വീകരെ പോലെ സൈനുല്‍ ഉലമയില്‍ നിന്നും സമൂഹത്തിന് ലഭിച്ച വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പഴേരി കുഞ്ഞി മുഹമ്മദ് അധ്യക്ഷനായി .എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. സി.എച്ച് ത്വയ്യിബ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.
അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ബി.എസ്‌കെ തങ്ങള്‍ എടവണ്ണപ്പാറ, ഫരീദ് റഹ്മാനി കാളികാവ്, അബൂ ശമ്മാസ് റഫീഖ് ഫൈസി വെട്ടുപാറ, ശാഹിദ് യമാനി മുണ്ടക്കല്‍, പി കുഞ്ഞി മുഹമ്മദ്, കെ.എസ് ഇബ്‌റാഹീം മുസ് ലിയാര്‍, അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, മുനീര്‍ മാസ്റ്റര്‍ മുണ്ടക്കുളം, കോപ്പിലാന്‍ അബു ഹാജി, റഫീഖ് ചെറുശ്ശേരി, ഖാജാ ഹുസൈന്‍ നിസാമി, സുലൈമാന്‍ ദാരിമി, അബ്ദുല്‍ ജബ്ബാര്‍ ദാരിമി, അബ്ദുല്ല ദാരിമി, ഹംസ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.കെ മുഹമ്മദ് മാഹിരി നീറാട്, സി മമ്മുണ്ണി നീറാട്, പി.വി ലത്തീഫ്, സി കുഞ്ഞി മുഹമ്മദ്, അഹ്മദ് കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. ജ്‌ലിസുന്നൂറിന് ജില്ലാ അമീര്‍ സയ്യിദ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ നേതൃത്വം നല്‍കി. കാലത്ത് ചെമ്മാട് ദാറുല്‍ ഹുദാ കാമ്പസില്‍ നടന്ന സിയാറത്തിന് സയ്യിദ് കെ.കെ.സ്.തങ്ങള്‍ വെട്ടിച്ചിറ, റഫീഖ് ഫൈസി നേതൃത്വം നല്‍കി. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, വിവിധ മഹല്ല് ഭാരവാഹികള്‍, പ്രസ്ഥാനിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."