തകര്‍ന്ന് വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രം മൊവാസ് പുതുക്കിപ്പണിതു
മൊഗ്രാല്‍ പുത്തൂര്‍: അപകടാവസ്ഥയിലായിരുന്ന മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രം യു.എ.ഇ യിലെ പുത്തൂര്ക്കാരുടെ പ്രവാസി കൂട്ടായ്മയായ മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫയര്‍ അസോസിയേഷന്റെ ( മൊവാസ് ) നേതൃത്വത്തില്‍ പുതുക്കിപ്പണിതു നാട്ടുകാര്‍ക്ക് സമ്മാനിച്ചു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ വെല്‍ഫയര്‍ അസോസിയേഷനാണ് ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം പണിതത്. വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ ആശ്രയിച്ചിരുന്ന ഈ കാത്തിരിപ്പ് കേന്ദ്രം ഓടെല്ലാം ഇളകി വീണ് അപകടാവസ്ഥയിലായിരുന്നു. നാട്ടുകാര്‍ ഇത് പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീലിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രസിഡന്റ് മൊവാസ് പ്രതിനിധികളോട് ഇത് പുതുക്കിപ്പണിയാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. പി.ജി.ഷംസുദ്ധീന്, ബി.പി.സുബൈര്‍, മാഹിന്‍ കുന്നില്‍, ഇല്യാസ് മേനത്ത്, ഷെരീഫ് എം എസ് മൊഗര്‍, അബൂബക്കര്‍ ഗുഡ് മോര്‍ണിങ്, ഇക്ക്ബാല്‍ മൊഗര്‍, മുഹമ്മദ് റഫീഖ്, എം.എസ്.ഷഹീദ്, കാദര്‍ കടവത്ത്, എസ്.എം.നൂറുദ്ധീന്‍, മുനീര്‍ മൊഗര്‍, റഷീദ് ചായിത്തോട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."