HOME
DETAILS

കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് തൽക്കാലം നിയമനമില്ല

  
backup
December 15 2021 | 04:12 AM

%e0%b4%95%e0%b5%86-%e0%b4%95%e0%b5%86-%e0%b4%b0%e0%b4%be%e0%b4%97%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%af%e0%b5%8d


സുരേഷ് മമ്പള്ളി
കണ്ണൂർ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം തൽക്കാലത്തേക്ക് മരവിപ്പിച്ച് കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്. സർവകലാശാലയ്ക്കും വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനുമെതിരേ ഉയരുന്ന നിരന്തര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഏറെ വിവാദങ്ങൾക്കിടയാക്കിയ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമനം തൽക്കാലം മാറ്റിവയ്ക്കാൻ ഇന്നലത്തെ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.


എന്നാൽ, കെമിസ്ട്രി, ഹിന്ദി, ഹിസ്റ്ററി, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗങ്ങളിലേക്ക് നടത്തിയ അധ്യാപക നിയമനങ്ങളുടെ റാങ്ക് ലിസ്റ്റുകൾക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകി. മലയാള വിഭാഗത്തിലേക്കുള്ള നിയമനത്തിൽ 27ന് ചേരുന്ന യോഗം തീരുമാനമെടുക്കുന്നാണ് വിവരം. മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത പ്രിയയുടെ യോഗ്യത സംബന്ധിച്ച് ഏറെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. നവംബർ 18നാണ് മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഇന്റർവ്യൂ നടന്നത്.


എട്ടുവർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ പ്രവൃത്തിപരിചയമാണ് നിയമനത്തിനുള്ള യു.ജി.സി വ്യവസ്ഥ. പ്രിയ വർഗീസിന് ഈ യോഗ്യതയില്ലെന്ന ആരോപണവുമായി സെനറ്റ് അംഗം ഡോ. ആർ.കെ ബിജുവാണ് ആദ്യം രംഗത്തെത്തിയത്. ഫാക്കൽട്ടി ഡെവലപ്‌മെന്റ് പ്രോഗ്രാം വഴി ഗവേഷണം ചെയ്യാൻ അവധിയിൽ പോയ കാലയളവ് അധ്യാപനപരിചയമായി പ്രിയ ചേർത്തതായും യു.ജി.സി ചട്ടപ്രകാരം ഇത് തെറ്റാണെന്നും ഡോ. ബിജു പറഞ്ഞു. മതിയായ യോഗ്യതയുണ്ടെന്ന് പറഞ്ഞാണ് വൈസ് ചാൻസലർ പ്രിയയെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചത്.


ഇന്റർവ്യൂവിൽ ഒന്നാം റാങ്കും പ്രിയയ്ക്കു തന്നെയെന്നാണ് വിവരം. പ്രിയയെ വഴിവിട്ടു നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ചാൻസലർ കൂടിയായ ഗവർണർ വി.സിയിൽനിന്ന് വിശദീകരണം തേടിയിരുന്നു. 60 വയസ് കഴിഞ്ഞിട്ടും ഡോ. ഗോപിനാഥ് രവീന്ദ്രന് വി.സിയായി പുനർനിയമനം നൽകിയത് പ്രിയയെ അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ തിരുകിക്കയറ്റുന്നതിനുള്ള പാരിതോഷികമാണെന്നും ആരോപണം ഉയർന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago