ന്യായവില ലഭിക്കാത്തതിനെതിരെ 160 കിലോ വെളുത്തുള്ളി കത്തിച്ച് യുവ കര്‍ഷകന്റെ പ്രതിഷേധം
ഭോപാല്‍: ന്യായവില ലഭിക്കാത്തതിനെ തുടര്‍ന്ന് ലേലത്തിനിടെ 160 കിലോ വെളുത്തുള്ളി കത്തിച്ച് പ്രതിഷേധിച്ച് യുവ കര്‍ഷകന്‍. മധ്യപ്രദേശിലെ മന്ദ്‌സോറിലാണ് സംഭവം.
മന്ദ്‌സോര്‍ മണ്ഡിയിലെ മൊത്തവ്യാപാരികള്‍ക്ക് വെളുത്തുള്ളി വില്‍ക്കാനെത്തിയതായിരുന്നു ദിയോലിയില്‍നിന്നുള്ള ശങ്കര്‍ സിര്‍ഫിറ. എന്നാല്‍ ന്യായമായ വില ലഭിക്കാതെ വന്നതോടെ യുവ കര്‍ഷകന്‍ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.
'വെളുത്തുള്ളി ചന്തയിലെത്തിക്കാന്‍ മാത്രം ഞാന്‍ 5000 രൂപ മുടക്കി, എനിക്ക് വാങ്ങുന്നവര്‍ തന്നത് 1100 രൂപയും. വെളുത്തുള്ളി കത്തിച്ച് കളയുന്നതാണ് അതിലും നല്ലത്. ഈ സീസണില്‍ വെളുത്തുള്ളി കൃഷി ചെയ്യാന്‍ 2.5ലക്ഷം രൂപ ചെലവഴിച്ചു. എന്നാല്‍, വിപണിയില്‍നിന്ന് ലഭിച്ചത് ഒരു ലക്ഷം രൂപ മാത്രവും' ശങ്കര്‍ പറഞ്ഞു.
'ജയ് ജവാന്‍ ജയ് കിസാന്‍' മുദ്രാവാക്യം മുഴക്കി വെളുത്തുള്ളി കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. മണ്ഡിയിലെ ജീവനക്കാരും മറ്റ് കര്‍ഷകരും ഉടന്‍ തീ അണച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകുന്നത് ഒഴിവായി.
മണ്ഡിയില്‍ തീയിട്ടതിന് കര്‍ഷകനെ പൊലിസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍, മറ്റ് കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നാശനഷ്ടങ്ങളൊന്നും ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് വൈ.ഡി നഗര്‍ പൊലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ജിതേന്ദ്ര പതക്ക് പറഞ്ഞു.
ആഗസ്റ്റില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊത്തവിപണിയില്‍ ന്യായമായ വില ലഭിക്കാത്തതിനെ തുടര്‍ന്ന് റോഡില്‍ തക്കാളി ഉപേക്ഷിക്കുന്നതിന്റെ വിഡിയോകള്‍ പുറത്തുവന്നിരുന്നു.
A young #Farmers Shankar Sirfira set ablaze around 160 kg garlic produce on not getting adequate price from traders during open auction in the Mandsaur Mandi @ndtv @ndtvindia pic.twitter.com/90wdDA7OR8
— Anurag Dwary (@Anurag_Dwary) December 19, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."