മെഗാ ലീഗല്‍ അദാലത്ത്: അപേക്ഷകള്‍ 31 വരെ
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടേയും വടക്കാഞ്ചേരി ലയണ്‍സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ വടക്കാഞ്ചേരി നഗരസഭയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 26ന് മെഗാ ലീഗല്‍ അദാലത്ത് സംഘടിപ്പിക്കും. റിട്ടയേര്‍ഡ് ന്യായാധിപന്മാരുടേയും, അഭിഭാഷകരുടേയും സഹകരണത്തോടെയാണ് അദാലത്ത്.
26ന് രാവിലെ 9 മണി മുതല്‍ നടക്കുന്ന അദാലത്തില്‍ നഗരസഭ പരിധിയില്‍ വരുന്ന സിവില്‍ തര്‍ക്കങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, പണ സംബന്ധമായ തര്‍ക്കങ്ങള്‍, കുടുംബ കേസുകള്‍,ചെക്കു കേസുകള്‍ എന്നിവയാണ് പരിഗണിക്കുക. കോടതികളില്‍ നിലവിലുള്ള കേസുകള്‍ പരിഗണിക്കില്ല. വെള്ള പേപ്പറിലാണ് അപേക്ഷ നല്‍കേണ്ടത്.
ഇതിനോടൊപ്പം പരാതിക്കാരുടേയും എതിര്‍കക്ഷികളുടേയും വിലാസം എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷകള്‍ ഓഗസ്റ്റ് 31നുള്ളില്‍ വടക്കാഞ്ചേരി മുന്‍സിഫ് കോടതയില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫിസിലും വടക്കാഞ്ചേരി നഗരസഭ, മുണ്ടത്തിക്കോട് മേഖലാ കാര്യാലയം എന്നിവിടങ്ങളിലും സമര്‍പ്പിക്കാം. ഫോണ്‍: 8113068301.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."