പനാമ പേപ്പര്‍ കേസ്; ഐശ്വര്യ റായ് ബച്ചന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്
മുംബൈ: പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ റായ് ബച്ചന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഇന്ന് ദല്‍ഹിയിലെ ലോക്നായക് ഭവനില്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്. നികുതി നിക്ഷപം തുടങ്ങിയവയില്‍ ഉപദേശവും മാര്‍ഗ്ഗവും നല്കി സഹായിക്കുന്ന പനാമ ആസ്ഥാനമായുള്ള 'മൊസാക് ഫൊന്‍സേക'യുടെ വിവിധതരം സേവനങ്ങള്‍ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങള്‍ ജര്‍മന്‍ ദിനപത്രം 'സ്വിദ്വദ് സെയ്തുങ്ങിനു ചോര്‍ത്തി നല്കിയ അജ്ഞാതനാണു ലോകത്തെ നടുക്കിയ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
നിരവധി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1048 പേരുടെ ഇന്ത്യക്കാരുടെ വിവരങ്ങള്‍ പനാമ രേഖകള്‍ വഴി പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."