HOME
DETAILS
MAL
കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി: കെ സുധാകരന്
backup
December 20 2021 | 10:12 AM
കോഴിക്കോട്: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരന്. ആദ്യ കൊലപാതകം കഴിഞ്ഞപ്പോള്‍ തിരിച്ചടി ഉറപ്പായിരുന്നു. എന്നാല്‍ ഇത് തിരിച്ചറിയാന്‍ പൊലീസിനായില്ലെന്നും മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ താല്പര്യം കെ.റെയിലിലാണെന്നും സുധാകരന് കുറ്റപ്പെടുത്തി. ബി.ജെ.പിയുമായും എസ്.ഡി.പി.ഐയുമായും കൂട്ടുകൂടിയവരാണ് സി.പി.എം. സര്‍ക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നും കെ സുധാകരന് കോഴിക്കോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."