സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
റഷ്യയില്‍ നിന്ന് ഈ മാസം 22ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ വിദേശി, 16ന് നമീബിയയില്‍ നിന്ന് എറണാകുളത്തെത്തിയ കൊല്ലം സ്വദേശി, 17ന് ഖത്തറില്‍ നിന്ന് എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി, 11ന് ഖത്തറില്‍ നിന്ന് എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി, ബ്രിട്ടനില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി, യു.എ.ഇയില്‍ നിന്ന് 18ന് എത്തിയ എറണാകുളം സ്വദേശി, കെനിയയില്‍ നിന്ന് 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി, പ്രാഥമിക സമ്പര്‍ക്ക പ്പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് മിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. അതേസമയം, സംസ്ഥാനത്ത് ആദ്യമായി ഒമിക്രോണ്‍ പോസിറ്റീവായ ബ്രിട്ടനില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയെ ഡിസ്ച്ചാര്‍ജ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."