HOME
DETAILS

ക്രിസ്മസിന്റെ അവകാശികൾ

  
backup
December 25 2021 | 00:12 AM

9563465231-2

ഫാ. മാത്യു കിലുക്കൻ


യേശുക്രിസ്തുവിന്റെ തിരുപ്പിറവി സമാധാനസ്‌നേഹികളുടെ സന്തോഷവാർത്തയാണ്. 'അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം' എന്ന മാലാഖഗീതം ക്രിസ്മസിന്റെ പശ്ചാത്തലസംഗീതമായത് യാദൃച്ഛികമല്ല.മണ്ണിനെ വിണ്ണോടു ചേർക്കുന്ന മഹാസംഭവമായി ക്രിസ്മസ് വാഴ്ത്തപ്പെടുമ്പോഴും അത്യുന്നതങ്ങളിലെ ആനന്ദം ഭൂമിയിലുള്ളവർ ഇപ്പോഴും സ്വന്തമാക്കാത്തത് തിരുജന്മത്തിന്റെ തീരാസങ്കടമായി ഇന്നും തുടരുകയാണ്.


രണ്ടായിരം വർഷങ്ങൾക്കിപ്പുറം മറ്റൊരു തിരുപ്പിറവിത്തിരുന്നാളിന് ക്രൈസ്തവ ലോകമൊരുങ്ങുമ്പോൾ ക്രിസ്മസ് ആരുടെ ആനന്ദമാണെന്ന സുവിശേഷ സന്ദേഹം ബാക്കിയാകുന്നുണ്ട്. ക്രിസ്മസ് ആഘോഷം അവകാശമാക്കുന്നവരുടെ എണ്ണം അധികമായി പെരുകുമ്പോഴും അതിന്റെ നിർമ്മലമായ ആഹ്ലാദത്തിലേക്ക് നിശബ്ദമായി പ്രവേശിക്കുന്നവരെ തിരഞ്ഞുപോകുന്ന മാലാഖാവൃന്ദത്തിന്റെ ഗ്ലോറിയാഗീതം സന്മനസ്സിന്റെ സമാധാനത്തെ ക്രിസ്മസ് ആശംസയാക്കിയത് യാദൃച്ഛികമല്ലതന്നെ. എന്നിട്ടും ഒരുപാട് ആകസ്മികതകളുടെ അകമ്പടിയോടെയാണ് ആദ്യത്തെ ക്രിസ്മസ് രാവൊരുങ്ങിയത് എന്നറിയുമ്പോഴാണ് ക്രിസ്മസിന്റെ യഥാർഥ അവകാശികളിലേക്കുള്ള അന്വേഷണം ഇന്നും പ്രസക്തമാകുന്നത്.


തിരുപ്പിറവിയുടെ തിരുസന്ദേശം ആദ്യം തിരഞ്ഞുപോകുന്നത് നസറത്തിലെ ദരിദ്രയുവതിയിലേക്കാണ് - മറിയം. ജോസഫുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്ന അവളുടെ അടുത്തേക്ക് മംഗളവാർത്തയുമായി ഗബ്രിയേൽ ദൂതൻ ദൈവത്താൽ അയയ്ക്കപ്പെട്ടപ്പോൾ, അന്നും അതിനു ശേഷവും തനിക്ക് സംഭവിച്ചതൊക്കെയും 'ദൈവത്താൽ അയയ്ക്കപ്പെട്ടത്' എന്ന ബോധ്യത്തെ വിശ്വാസസത്യമായി സ്വീകരിച്ചതിനാൽ മാത്രമല്ല; മറിച്ച്, മംഗളവാർത്തയെത്തന്നെ സംശയിച്ചതിനാലും മാലാഖയെപ്പോലും ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടതിനാലുമാണ് മറിയം മാതൃകയായതും തിരുപ്പിറവി സന്ദേശത്തിന്റെ ആദ്യഅവകാശിനിയായതും. 'സംശയങ്ങളെ ഭയപ്പെടേണ്ടതില്ല. അവ വിശ്വാസക്കുറവല്ല, മറിച്ച് വിശ്വാസത്തിന്റെ പോഷകങ്ങളാണെന്ന്' പാപ്പ പറയുമ്പോൾ ചോദ്യങ്ങളെ ഭയപ്പെടുന്ന ആധുനിക സഭയും സമൂഹവും സംശയിക്കുന്ന മറിയത്തെ സ്വന്തമാക്കേണ്ടതുണ്ട്.
മറിയത്തിനു പുറകിൽ നിഴൽ പോലെയൊരാൾ - യൗസേപ്പ്. ' സ്വപ്നത്തിലെ മുന്നറിയിപ്പുകളെ' ദൈവത്തിന്റെ തന്നെ അറിയിപ്പുകളായി തിരിച്ചറിയുന്നിടത്ത് യൗസേപ്പിന്റെ മൗനം വാചാലമാവുകയാണ്. സത്രം തിരഞ്ഞ് തളരുന്ന രാത്രിയിലും പലായനത്തിന്റെ പരിദേവനങ്ങളോട് പരിഭവമില്ലാതെ പെരുമാറുമ്പോഴും ഇടമെന്നാൽ പുറത്തല്ല, തനിക്കുള്ളിൽത്തന്നെയെന്ന സുബോധത്തിൽ സംരക്ഷണയുടെ മേൽക്കുപ്പായത്തിനുള്ളിൽ തിരുക്കുടംബത്തിന് ചൂടും കൂടുമൊരുക്കിയ നീതിമാനാണയാൾ. സ്വയം ഒഴിഞ്ഞൊതുങ്ങി കൂടെയുള്ളവരെ നിരന്തരം നിറച്ചു നിവർന്നയാളാണ് യൗസേപ്പ്.
തിരുവവതാരത്തിന്റെ ആശംസാഗാനം പിന്നെ വന്നു തൊടുന്നത് ഇടയക്കൂട്ടത്തെയാണ്. ആടുകളുടെ രാക്കാവലിൽ കണ്ണുമിഴിച്ച് കിടക്കുമ്പോൾ ആകാശം നിറയുന്ന ഹല്ലേലൂയാ വിളികൾ പുല്ലുമേഞ്ഞ ഒരു കൊച്ചുകുടിലിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോവുകയാണ്. പിള്ളക്കച്ചയിൽ പൊതിഞ്ഞ നവജാതശിശുവിൽ ലോകരക്ഷകനെ തിരിച്ചറിഞ്ഞ് വണങ്ങി വരുമ്പോൾ അവർക്ക് കിളിരം കൂടുന്നുണ്ട്; ശിരസ്സുയർന്നും മനമുണർന്നും അവർ ശരിക്കും മനുഷ്യരാവുകയാണ്.


തിരുപ്പിറവിയുടെ തിരുവാഹ്ലാദത്തിലേക്ക് പ്രവേശിക്കുന്ന മറ്റൊരു കൂട്ടർ പൂജരാജാക്കളാണ്. കിഴക്കുദിച്ച നക്ഷത്രവെട്ടത്തിൽ രക്ഷകന്റെ പിറവിപ്പൊരുൾ തിരഞ്ഞിറങ്ങുമ്പോൾ ഹേറോദേസിന്റെ കൊട്ടാരക്കെട്ടുകൾ യാത്രയെ അൽപനേരത്തേക്ക് വഴിതെറ്റിച്ചെങ്കിലും സത്യതാരക ദീപ്തിയിലേക്ക് മടങ്ങിയെത്തുന്ന മാത്രയിൽ ബെത്‌ലെഹേമിലേക്കുള്ള വഴി വീണ്ടും തെളിയുകയാണ്. ക്രിസ്തുവിനെ രക്ഷകനായി തിരിച്ചറിഞ്ഞാരാധിക്കുന്നവർ സുനിശ്ചിതമായും തെരഞ്ഞെടുക്കുന്ന 'മറ്റൊരു വഴിയെ' വലംവയ്ക്കുന്നതിനാൽ യാത്ര സഫലമാകുന്നു, ആനന്ദം നിത്യമാകുന്നു.
'ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനുമായി' ദൈവകരുണയാൽ ഉയരത്തിൽ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദർശിച്ചതാണ് ക്രിസ്മസെന്ന സത്യത്തെ സഖറിയാ പ്രഘോഷിക്കുമ്പോൾ, ഇരുട്ടിൻ്റെ നിഴലിൽ നിത്യമരണമുറപ്പാക്കുന്ന സർവകാലത്തും ക്രിസ്തു പ്രസക്തനാകുന്നു; തിരുപ്പിറവി സത്യമാകുന്നു.


അപ്പോഴും നിഴലിരുളിൽനിന്നു നീങ്ങി നിൽക്കാനാഗ്രഹിക്കാത്തവരുടെ ക്രിസ്മസ് ആഘോഷം ഒന്നാന്തരം അവഹേളനമാണെന്ന് തിരിച്ചറിയണം. 'രാത്രി കഴിയാറായെന്നും പകൽ ആസന്നമായെന്നും' മനസ്സിലാകാതെ 'നികത്തപ്പെടാത്ത താഴ്‌വരകളും' 'നേരെയാക്കാത്ത പാതവളവുകളും' ജീവിതശൈലിയാക്കിയവർക്ക് ക്രിസ്മസ് ആണ്ടറുതിയിലെ ആരവദിനം മാത്രമാണ്. ധാർഷ്ട്യത്തിന്റെ കുന്നിടിയണം, കാപട്യത്തിന്റെ കൗടില്ല്യമൊഴിയണം. എങ്കിൽ മാത്രമേ പുൽക്കൂട്ടിലെ പുഞ്ചിരി ജീവിതവെളിച്ചമാകൂ.
വാഗ്ദാന പൂർണിമയാണ് ക്രിസ്മസ്. പറുദീസായിൽനിന്നു പുറത്താക്കപ്പെട്ടവർക്ക് സ്വർഗം നൽകിയ രക്ഷാവാഗ്ദാനത്തിന്റെ സാക്ഷാൽക്കാരമാണ് തിരുപ്പിറവി. കൊടുത്ത വാക്കുകളും എടുത്ത വ്രതങ്ങളും സത്യസന്ധതയോടെ നിർവഹിക്കപ്പെടുന്നിടത്തെല്ലാം ക്രിസ്തുവുണ്ട്, ക്രിസ്മസും. വേദപുസ്തകത്തിലെ സത്യത്തെ ജീവിതശൈലിയാക്കുന്ന സഭാസമൂഹത്തിനും നേതൃത്വത്തിനുമാണ് ക്രിസ്മസിന്റെ ആനന്ദാവകാശം. ദൈവം ജനാഭിമുഖം നിന്ന അനുഭവമാണ് തിരുപ്പിറവി. വിണ്ണ് മണ്ണിനോട് സമ്പൂർണമായി സംവദിച്ചപ്പോൾ സംഭവിച്ചതാണ് ക്രിസ്മസ്. സംഭാഷണത്തിന്റെ സാഹോദര്യത്തെ നിരന്തരം നിരാകരിക്കുന്നവർക്ക് ക്രിസ്തു അപരിചിതനാണ്, ക്രിസ്മസ് അനുചിതവും.


ക്രിസ്മസ് വെറും ആഘോഷമായി ചെറുതാകുന്നതിന്റെ സങ്കടക്കാഴ്ചകളാണ് ചുറ്റും. 'സാന്റാ'യും 'ട്രീ'യും 'സമ്മാനപ്പൊതി'കളും പ്രതീകങ്ങളാകാതെ കേവല യാഥാർഥ്യങ്ങളാകുന്ന പുതിയ കാലത്ത് ഉണ്ണിയേശു പുൽക്കൂട്ടിൽ ഒന്നുകൂടി ചെറുതാകുകയാണ്. എല്ലാം റെഡിമെയ്ഡായി മുന്നിലെത്തുന്നതിനാൽ ഒരുമിച്ചൊരുക്കുന്നതിന്റെ കൂട്ടായ്മാസുഖം വീടുകളിൽ നഷ്ടമാകുന്നു. കാർഡയയ്ക്കൽ ശ്രമകരമാകയാൽ വാട്‌സാപ്പിലെ സന്ദേശങ്ങളിൽ തിരുപ്പിറവിയറിയിപ്പുകൾ ചുരുങ്ങിയൊതുങ്ങുന്നു. വിലക്കുറവിന്റെ ഉത്സവക്കാലമായി മാത്രം ക്രിസ്മസ് സീസൺ പരിമിതപ്പെടുന്നിടത്തും അതിന്റെ പറഞ്ഞൊതുക്കലുണ്ട്.
ആഘോഷങ്ങളുടെ ആരവങ്ങളിൽനിന്നു ക്രിസ്തുവും ക്രിസ്മസും ഇറങ്ങിവരേണ്ടതുണ്ട്. അതിന്റെ ആനന്ദാവകാശത്തിനായി സന്മനസിന്റെ നേരനുഭവങ്ങളിലേക്ക് നാം നിർബന്ധമായും നീങ്ങിനിൽക്കണം. വലിയവൻ എളിയവനായതിന്റെ ഓർമപ്പെരുന്നാളാണ് ക്രിസ്മസ്. സ്വർഗം ഭൂമിയെ തൊട്ടതിന്റെ പുണ്യം ക്രിസ്മസിന്റെ സുവിശേഷമാണ്. രാഷ്ട്രീയ സംഘട്ടനങ്ങളും വർഗീയ വിദ്വേഷ ധ്രുവീകരണങ്ങളും തുടർക്കഥയായ കേരളത്തിൽ താഴേയ്ക്കു നോക്കാനും താഴേയ്ക്കിറങ്ങാനും തോളോടു തോൾ ചേരാനും തിരുപ്പിറവിയുടെ രഹസ്യവും സത്യവും നമ്മെ സഹായിക്കട്ടെ. ഏവർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ ആശംസിക്കുന്നു.

(സത്യദീപം ചീഫ് എഡിറ്ററാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago