കൗമാരക്കാര്‍ക്ക് കൊവാക്സീന് മാത്രം; കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി
ന്യുഡല്‍ഹി: കൗമാരക്കാര്‍ക്ക് കൂടി വാക്സീന് നല്‍കാമെന്ന് വ്യക്തമാക്കി വാക്സീനേഷന് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാര്‍ക്ക് കൊവാക്സീന് മാത്രമായിരിക്കും നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സീന് എടുക്കാന്‍ പുതിയ നയം അനുസരിച്ച് അര്‍ഹരാണ്.
പതിനഞ്ച് മുതല്‍ 18 വയസുവരെയുള്ളവര്‍ക്ക് വാക്സീനായി ജനുവരി ഒന്നു മുതല്‍ കൊവിന്‍ ആപ്പിലും പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ ഇല്ലെങ്കില്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാം. നല്കുന്ന വാക്സീന്റെ അളവില്‍ വ്യത്യാസം ഉണ്ടാകില്ല.
കൗമാരക്കാര്‍ക്ക് നിലവില്‍ ഉള്ള ഏതെങ്കിലും കോവിന്‍ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ രജിസ്േ്രടഷന് നടത്താം. വാക്സീന് നല്കുന്നയാള്ക്കും കൗമാരക്കാരുടെ രിജിസ്ട്രേഷന് നടത്തി കൊടുക്കാന്‍ സാധിക്കും. കരുതല്‍ ഡോസിന് അര്‍ഹരായവരെ എസ്എംഎസ് വഴി അറിയിക്കും. ഇവര്‍ക്ക് നിലവിലുള്ള അക്കൗണ്ട് വഴി തന്നെ രജിസ്റ്റര്‍ ചെയ്യാം. വാക്സീന് സര്‍ട്ടിഫിക്കറ്റില്‍ കരുതല്‍ ഡോസിന്റെ വിവരങ്ങളും നല്‍കും. ഓണ്‍ലൈനായും ഓഫ്ലൈനായും രജിസ്ട്രേഷന് നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."