ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സി.ബി.ഐ
കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമാ ലത്തീഫിന്റെ മരണത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങളെയും ആത്മഹത്യക്കുറിപ്പിനെയും തള്ളി സി.ബി.ഐ റിപ്പോര്‍ട്ട്. ഫാത്തിമ ലത്തീഫിന്റേത് മാനസിക സമ്മര്‍ദത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ല. പഠനത്തിനായി വീടു വിട്ടുനിന്നതിലുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് സി.ബി.ഐയുടെ നിഗമനം. അന്വേഷണത്തില്‍ ആരെയും കുറ്റക്കാരായി സി.ബി.ഐ കണ്ടെത്തിയിട്ടില്ല.
സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫിന്റെ അഭിഭാഷകനാണ് മാധ്യമങ്ങളോട് പറഞ്ഞത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണത്തില്‍ സത്യം പുറത്തുവന്നില്ലെന്നും പല പ്രധാന തെളിവുകളും മൊഴികളും സി.ബി.ഐ അന്വേഷണത്തില്‍ പരിഗണിച്ചില്ലെന്നും പിതാവ് അബ്ദുല്‍ ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.
അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവും ഫാത്തിമയെ ആത്മഹത്യയിലേക്കു നയിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നുവെങ്കിലും ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 നവംബര്‍ 9നാണ് കൊല്ലം കിളികൊല്ലൂര്‍ കിലോന്‍ തറയില്‍ അബ്ദുല്‍ ലത്തീഫ്‌സാജിത ദമ്പതികളുടെ മകള്‍ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."