HOME
DETAILS

സൊമാറ്റോയിൽ നിന്ന് ഭക്ഷണം വാങ്ങാൻ ഇനി ചിലവേറും; പ്ലാറ്റ്ഫോം ചാർജ് കൂട്ടി

  
April 22 2024 | 09:04 AM

zomato raised platform charge 25 percent

ഏറെ ജനപ്രിയമായ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയിൽ നിന്ന് ഭക്ഷണം വാങ്ങാൻ ഇനി അധിക പണം നൽകേണ്ടിവരും. ഈ വർഷം രണ്ടാമതും പ്ലാറ്റ്‌ഫോം ചാർജ് വർധിപ്പിച്ചതോടെയാണ് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ചെലവ് വർധിക്കുന്നത്. ഇത്തവണ 25 ശതമാനമാണ് പ്ലാറ്റ്‌ഫോം ചാർജ് വർധിപ്പിച്ചത്. ഇതോടെ ഇനി ഓരോ ഓർഡറിനും 5 രൂപ അധികം നൽകണം. ഡെലിവറി നിരക്കുകൾക്ക് പുറമെയാണ് പ്ലാറ്റ്‌ഫോം ചാർജ് കൂടി നൽകേണ്ടത്.

നേരത്തെ ഒരു ഓർഡറിന് നാല് രൂപയായിരുന്നു പ്ലാറ്റ്‌ഫോം ചാർജ്. ഈ ജനുവരിയിൽ ആണ് പ്ലാറ്റ്ഫോം ഫീസ് 3 രൂപയിൽ നിന്ന് 4 രൂപയായി ഉയർത്തിയത്. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും വർധന ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിനു മുൻപ് കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഒരു രൂപ വർധിപ്പിച്ചിരുന്നു. 2 രൂപ ഉണ്ടായിരുന്ന ഫീസ് 3 രൂപയായി ഉയർത്തുകയായിരുന്നു. ശേഷം നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ഈ ജനുവരിയിലും പിന്നീട് മൂന്ന് മാസത്തിന് ശേഷം ഇപ്പോൾ ഏപ്രിലിലും വില വർധിച്ചത്.

അതേസമയം സൊമാറ്റോ ഗോൾഡ് അംഗങ്ങൾ ഡെലിവറി ചാർജ് നൽകേണ്ടതില്ല. എന്നാൽ അവർ പ്ലാറ്റ്ഫോം ഫീസ് നൽകേണ്ടിവരും. സൊമാറ്റോയുടെ സ്വന്തം ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിന്കിറ്റും ഓരോ ഓർഡറിനും ഹാൻഡ്‌ലിംഗ് ചാർജായി കുറഞ്ഞത് 2 രൂപ ഈടാക്കുന്നുണ്ട്. സൊമാറ്റോയ്ക്ക് പ്രതിദിനം 20 മുതൽ 22 ലക്ഷം വരെ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അതായത് ഓരോ ഓർഡറിനും പ്ലാറ്റ്‌ഫോം ഫീസ് ഒരു രൂപ വീതം വർധിപ്പിച്ചാൽ കമ്പനിക്ക് ദിവസവും 20 ലക്ഷം രൂപ അധികം ലഭിക്കും. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നുണ്ട്. ഒരു ഓർഡറിന്  സ്വിഗിയുടെ പ്ലാറ്റ്ഫോം ഫീസും 5 രൂപയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago