മാലിദ്വീപ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് ജയം; തെരെഞ്ഞെടുപ്പ് ഫലം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നത്
മാലിദ്വീപിലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം. പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് മൊത്തം 93 സീറ്റുകളില്‍ 63ലും വിജയിച്ചു.ഇന്ത്യക്ക് ആശങ്ക നല്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. കഴിഞ്ഞ വര്‍ഷം മുയിസു പ്രസിഡന്റായി അധികാരമേറ്റതു മുതല്‍ ഇന്ത്യ മാലദ്വീപിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കടുത്ത ഇന്ത്യ വിരുദ്ധ നിലപാടുകാരനായ മുയിസു, ചൈനീസ് അനുഭാവിയാണ്.
മുയിസുവിന്റെ ഇന്ത്യ വിരുദ്ധ പ്രഖ്യാപനങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന സമയത്താണ് തെരഞ്ഞെടുപ്പിലും വന്‍ വിജയം നേടിയത്. പ്രതിപക്ഷമായി മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എം.ഡി.പി) 12 സീറ്റുകളിലും സ്വതന്ത്രര്‍ 10 സീറ്റുകളിലും വിജയിച്ചു. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കുമെന്നും ഇന്ത്യയെ അകറ്റി നിര്‍ത്തുമെന്നുമായിരുന്നു മുയിസുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. 2,84,663 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 72.96 ആണ് പോളിങ് ശതമാനം. 41 വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിച്ചതില്‍ മൂന്നു പേര് മാത്രമാണ് വിജയിച്ചത്.
2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം.ഡി.പി 64 സീറ്റുകള്‍ നേടിയിരുന്നു. അന്ന് മുയിസുവിന്റെ പാര്‍ട്ടിക്ക് എട്ടു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പോടെ മുയിസുവിന്റെ പാര്‍ട്ടി സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."