HOME
DETAILS

സഊദി ട്രാഫിക്​ വകുപ്പ് നടപ്പിലാക്കുന്ന​ 25 ശതമാനം പിഴ ഇളവിൽ ഈ ഒമ്പത്​ ട്രാഫിക് നിയമ ലംഘനങ്ങൾ ഉൾപ്പെടില്ല

  
April 22, 2024 | 2:20 PM

These nine traffic violations are not covered by the 25 percent fine discount implemented by the Saudi Traffic Department.

റിയാദ്:സഊദി ട്രാഫിക്​ വകുപ്പ്​ 2024 ഏപ്രിൽ 18 വ്യാഴാഴ്ച മുതൽ ആറ് മാസക്കാലം നടപ്പിലാക്കാൻ തുടങ്ങിയ പുതിയ 25 ശതമാനം പിഴ ഇളവിൽ ഒമ്പത്​ ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടില്ലെന്ന്​ വ്യക്തമാക്കി. 25 ശതമാനം ഇളവിൽ ഉൾപ്പെടാത്ത ട്രാഫിക്​ ​ ലംഘനങ്ങൾ ട്രാഫിക്​ വകുപ്പ്​ വിശദീകരിച്ചു. ഇവയിൽ എറ്റവും പ്രധാനം റോഡുകളിൽ വാഹനമുപയോഗിച്ച്​ നടത്തുന്ന അഭ്യാസവും ഓവർടേക്ക് അല്ലെങ്കിൽ അമിത വേഗതയാണ്​. 

 വാഹന ഭാരം, അളവുകൾ, വാഹന പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾ,ഡ്രൈവിങ്​ സ്​ക്കൂൾ അല്ലെങ്കിൽ അതിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ,അന്താരാഷ്ട്ര ഡ്രൈവിങ്​ ലൈസൻസുകൾ നൽകുന്നതിന്റെ ലംഘനങ്ങൾ, ഡ്രൈവിങ്​ ലൈസൻസുകൾ അല്ലെങ്കിൽ വാഹന ലൈസൻസുകൾ കണ്ടുകെട്ടൽ,വർക്ക്​ഷോപ്പ് ലംഘനങ്ങൾ,വാഹന വിൽപന കേന്ദ്ര ലംഘനങ്ങൾ, രാജ്യത്തിന് പുറത്ത് വാഹനങ്ങളുടെ വിൽപ്പനയും നശീകരണവും എന്നിവയാണ്​ മറ്റ്​ നിയമലംഘനങ്ങൾ. 

കഴിഞ്ഞ ഏപ്രിൽ നാലിനാണ് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ​ന്റെയും നിർദേശത്തെ തുടർന്ന്​ സൗദിയിൽ ട്രാഫിക്​ നിയമലംഘനങ്ങൾക്ക്​ വൻഇളവ് ആഭ്യന്തര മന്ത്രാലയം​ പ്രഖ്യാപിച്ചത്​. ഈ വർഷം ഏപ്രിൽ 18 വരെയുള്ള ​ ട്രാഫിക് നിയമലംഘനങ്ങൾക്ക്​ 50 ശതമാനവും അതിനു ശേഷം രേഖപ്പെടുത്തുന്ന ലംഘനങ്ങൾ 25 ശതമാനവും ഇളവ്​ അനുവദിക്കുന്നതാണ്​ തീരുമാനം. ഇളവുകൾ ആറ് മാസത്തേക്ക് തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുദിവസം, മൂന്ന് പാർട്ടികൾ; മഹാരാഷ്ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സീറ്റിനായി കൂടുമാറി 'മഹാ' സ്ഥാനാർത്ഥി

National
  •  2 days ago
No Image

പിഞ്ചുബാലികയോട് ക്രൂരത; പ്രതിയായ 62കാരന് അറുപത്തിരണ്ടര വർഷം കഠിനതടവ്

crime
  •  2 days ago
No Image

യുഎഇയിൽ സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 ദിർഹമാക്കി; സ്വകാര്യ കമ്പനികൾക്ക് മുന്നറിയിപ്പുമായി സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  2 days ago
No Image

കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടം; പട്ടാമ്പിയിൽ 13കാരൻ മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ദാഹമകറ്റാൻ കുടിച്ചത് വിഷജലം; ഇന്ദോറിൽ എട്ട് ജീവനുകൾ പൊലിഞ്ഞു, നൂറിലധികം പേർ ഗുരുതരാവസ്ഥയിൽ.

National
  •  2 days ago
No Image

ഭൂമിയെ ചുറ്റിയത് 29,290 തവണ; 5.5 കോടി യാത്രക്കാർ, 2025-ൽ റെക്കോർഡ് നേട്ടങ്ങളുമായി എമിറേറ്റ്‌സ്

uae
  •  2 days ago
No Image

'മിനിറ്റ്സിൽ വരെ കൃത്രിമം; കണ്ണിൻ്റെ പരുക്ക് ഭേദമായിട്ടില്ല': 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ

Kerala
  •  2 days ago
No Image

മലപ്പുറത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!

Football
  •  3 days ago
No Image

പുതുവർഷാരംഭത്തിൽ ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് സാധ്യത; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി എമിറേറ്റ്‌സ്

uae
  •  3 days ago