HOME
DETAILS

പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി ദുബൈ സർക്കാർ ; പാർപ്പിടവും ഭക്ഷണവും സൗകര്യങ്ങളും സൗജന്യം

  
Web Desk
April 22, 2024 | 2:43 PM

Dubai government with a helping hand to the flood victims; Accommodation, food and facilities are free

ദുബൈ:ദുബൈയിലെ പ്രളയത്തിൽ ഭവനരഹിതരായ താമസക്കാർക്ക് സൗജന്യമായി താൽക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. മഴക്കെടുതികളിൽ പ്രയാസപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും ദുബൈ സർക്കാരിന്റെ പിന്തുണ ഉണ്ടാകും. നടപടികളുടെ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കും. പൗരന്മാരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.

കെട്ടിട നിർമാതാക്കൾ, കമ്പനികൾ എന്നിവയാണ് താമസക്കാർക്ക് ബദൽ സംവിധാനവും ഭക്ഷണവും നൽകേണ്ടത്. കയറി നശിച്ച കെട്ടിടം ശുചീകരിക്കേണ്ടതും കെട്ടിട ഉടമകളാണ്. ഇതിനായി താമസക്കാരിൽനിന്ന് അധിക തുക ഈടാക്കരുത്. കെട്ടിടം ശുചീകരിച്ച് അണുവിമുക്തമാക്കിയ ശേഷമേ താമസക്കാരെ പ്രവേശിപ്പിക്കാവൂ. വെള്ളക്കെട്ടിനെ തുടർന്ന് കെട്ടിടത്തിൻ്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാനും നാശനഷ്ടങ്ങൾ രേഖപ്പെടുത്താനും നിർദേശിച്ചു. ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള നടപടികൾക്ക് ദുബൈലാൻഡ് ഡിപാർട്ട്മെന്റ്റ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്റ്സ് എന്നിവ മേൽനോട്ടം വഹിക്കും.

ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സ്വദേശി കുടുംബങ്ങൾക്ക് ഉണ്ടായ നഷ്ടം കണക്കാക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാൻ മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഒമർ ബുഷഹാബ് അധ്യക്ഷനായ മറ്റൊരു സമിതിയും രൂപീകരിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നം ഉടൻ പരിഹരിക്കാൻ സമിതിയെ ചുമതലപ്പെടുത്തി.

ആവശ്യമുള്ളവർക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപാർട്ട്മെന്റ്റിനോട് ആവശ്യപ്പെട്ടു. കാരുണ്യപ്രവർത്തനങ്ങൾക്ക് 'ജൂദ്' പ്ലാറ്റ്ഫോം വഴി സംഭാവന സ്വീകരിക്കാൻ സാമൂഹിക വികസന അതോറിറ്റിക്ക് അനുമതി നൽകി. കനത്ത മഴയെ തുടർന്നുള്ള പ്രളയത്തിൽ കര, വ്യോമഗതാഗതവും തടസ്സപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ വൈദ്യുതിയും ജലവിതരണവും മുടങ്ങിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; ജില്ലയില്‍ ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം

Kerala
  •  a month ago
No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  a month ago
No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  a month ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  a month ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  a month ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  a month ago
No Image

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയില്‍ നിറവ്യത്യാസം; തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന

Kerala
  •  a month ago
No Image

പശ്ചിമ ബംഗാളിലെ എസ്.ഐ.ആറും ബി.ജെ.പിയുടെ വിജയവും തമ്മില്‍ ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്

National
  •  a month ago
No Image

മുൻ മന്ത്രി രാജീവിന്റെ തുറന്നുപറച്ചിൽ: ലക്ഷ്യമിടുന്നത് സി.പി.എമ്മിലെ പൊളിച്ചെഴുത്തോ?

Kerala
  •  a month ago
No Image

ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശം; ഒടുവില്‍ എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം

Kerala
  •  a month ago