HOME
DETAILS

ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശം; ഒടുവില്‍ എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം

  
Web Desk
June 17, 2026 | 3:51 AM

kasaragod sfi leader faces party action over obscene messages complaint

കാസര്‍കോട്: ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ ഒടുവില്‍ പാര്‍ട്ടി നടപടിയെടുക്കുന്നു. പരാതി നല്‍ക്ി ഏറെ നാള്‍ പിന്നിട്ടാണ് പാര്‍ട്ടി ആരോപണത്തില്‍ അന്വേഷണത്തിനും നടപടിക്കും ഒരുങ്ങുന്നത്. എസ്.എഫ്.ഐ  ജില്ല നേതാവിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനി ഏരിയ കമ്മിറ്റി അംഗമാണ്. രണ്ടു മാസങ്ങള്‍ക്കു മുമ്പായിരുന്നു സംഭവം. 

അശ്ലീല സന്ദേശങ്ങളും വിഡിയോകളും ഇയാള്‍ വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് അയച്ചിരുന്നു. ഇത്തരം സന്ദേശങ്ങള്‍ തന്റെ ഫോണിലേക്ക് അയക്കരുത് എന്ന് വിദ്യാര്‍ഥിനി ഇയാളോട് പറഞ്ഞിരുന്നുവെങ്കിലും വകവെക്കാതെ സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു. 

ഇതോടെ വിദ്യാര്‍ഥിനി സി.പി.എം ഏരിയ സെക്രട്ടറിക്ക് പരാതി നല്‍കി.  പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും അന്വേഷണം നടത്താന്‍ പോലും നേതൃത്വം തയാറായില്ല.  മാത്രമല്ല പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ആരോപണവിധേയനായ നേതാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ നിയമപരമായി നേരിടുമെന്ന് ഇവര്‍ പറഞ്ഞതോടെയാണ് ജില്ല നേതൃത്വത്തിനു പരാതി കൈമാറിയതെന്നാണ് വിവരം. 

പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വം വിഷയം ചര്‍ച്ചചെയ്തിരുന്നുവെന്നും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അതും തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന് അഭിപ്രായം ഉയര്‍ന്നുവെന്നും സൂചനയുണ്ട്. ഇതും നേതാവിനെതിരെ നടപടിയെടുക്കുന്നതിലേക്ക് എത്തിക്കുകയായിരുന്നു. 

pim initiates action against an sfi district leader in kasaragod after allegations of sending obscene messages and videos to a female area committee member surfaced.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പു തോൽവി: ഗോവിന്ദനെതിരേ സി.പിഎമ്മിൽ പടയൊരുക്കം, പരോക്ഷ വിമർശനവുമായി എം.എ ബേബി

Kerala
  •  3 hours ago
No Image

അമാല പദ്ധതി: സഊദിയില്‍ ആദ്യത്തെ ആഡംബര റിസോര്‍ട്ട് തുറന്നു; പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജത്താല്‍ 

Saudi-arabia
  •  3 hours ago
No Image

റേഷൻ വിതരണത്തിലെ ക്രമക്കേട്; റേഷന്‍ കടകളിലും സപ്ലൈകോ ഗോഡൗണുകളിലും വിജിലന്‍സിന്റെ മിന്നല്‍പരിശോധന

Kerala
  •  3 hours ago
No Image

എസ്‌.കെ.ജെ.എം.സി.സി ആദർശ കാംപയിന്‍: മധ്യമേഖല സമ്മേളനം ഇന്ന് ജിഫ്‍രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago
No Image

പ്ലസ് വൺ പ്രവേശനം: സ്കൂളുകൾ അധിക ഫീസിടാക്കിയാൽ അറിയിക്കാം; കർശന നടപടി

Kerala
  •  3 hours ago
No Image

മൂവാറ്റുപുഴയില്‍ യുവതിക്ക് നേരെ ആക്രമണശ്രമം; മാരകായുധങ്ങളുമായി ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്റര്‍, 5 യുവാക്കള്‍ പിടിയില്‍

Kerala
  •  3 hours ago
No Image

മുനമ്പം വഖ്ഫ് ഭൂമി: മന്ത്രാലയത്തിന് വിശദ മറുപടി നൽകിയെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ, വഖ്ഫ് ഭൂമി അല്ലെന്നത് മുഖ്യമന്ത്രിയുടെ സ്വന്തം അഭിപ്രായം

Kerala
  •  3 hours ago
No Image

ടെലിഗ്രാമിന് കേന്ദ്രപ്പൂട്ട്: പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കി ഗൂഗിള്‍, ആപ്പിളിനും നിര്‍ദേശം

Kerala
  •  3 hours ago
No Image

മാന്ത്രികക്കാലിൽ വിജയത്തുടക്കം - അൾജീരിയയെ തകർത്ത് ലോകചാംപ്യന്മാർ തുടങ്ങി

Football
  •  3 hours ago
No Image

യുഎഇയിൽ കനത്ത ചൂട് തുടരുന്നു; താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും

Weather
  •  3 hours ago