17ാം മിനുട്ടിൽ മെസിയുടെ വെടിച്ചില്ല് ഗോൾ- റെക്കോഡുമായി താരം
ടക്‌സസ്: തന്റെ ആറാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ഗോളുമായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഗ്രൂപ്പ് ഐയില്‍ അള്‍ജീരിയക്കെതിരായ ആദ്യമത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ താരത്തിന്റെ ഗോളില്‍ മുന്നിട്ട് നില്‍ക്കുകയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന. തന്റെ 200ാം അന്താരാഷ്ട്ര മത്സരത്തിലാണ് മെസി മനോഹര ഗോളിലൂടെ അര്‍ജന്റീനയെ മുന്നിലെത്തിച്ചിരിക്കുന്നത്. അര്‍ജന്റീനന്‍ ജഴ്‌സിയില്‍ മെസിയുടെ 118ാം ഗോളാണിത്. ലോകകപ്പിൽ അർജൻ്റീനക്കായി ഗോൾനേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതോടെ മെസി സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസി അള്‍ജീരിയന്‍ വലകുലുക്കിയിരുന്നെങ്കിലും റഫറി ഓഫ് സൈഡ് ഫഌഗുയര്‍ത്തി. തുടര്‍ന്ന് ഏഴാം മിനുട്ടില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് അള്‍ജീരിയയും സ്‌കോര്‍ ചെയ്‌തെങ്കിലും വാര്‍ റിവ്യുവിന് ശേഷം ഓഫ് സൈഡ് വിധിക്കുകയായിരുന്നു.
തുടര്‍ന്ന് 17ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യഗോളെത്തുന്നത്. അര്‍ജന്റീനിയന്‍ പകുതിയില്‍നിന്ന് അള്‍ജീരിയന്‍ ബോക്‌സിന് തൊട്ടുമുന്നില്‍നിന്നിരുന്ന മെസിക്ക് ഡീ പോള്‍ നീട്ടിനല്‍കിയ മനോഹര പാസില്‍നിന്നായിരുന്നു ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്ന് മെസി തൊടുത്ത ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ അള്‍ജീരിയന്‍ കീപ്പര്‍ ലൂക്ക സിദാന്‍ നിസഹയനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."