
പ്രളയബാധിതർക്ക് സഹായ ഹസ്തവുമായി ദുബൈ സർക്കാർ ; പാർപ്പിടവും ഭക്ഷണവും സൗകര്യങ്ങളും സൗജന്യം

ദുബൈ:ദുബൈയിലെ പ്രളയത്തിൽ ഭവനരഹിതരായ താമസക്കാർക്ക് സൗജന്യമായി താൽക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. മഴക്കെടുതികളിൽ പ്രയാസപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും ദുബൈ സർക്കാരിന്റെ പിന്തുണ ഉണ്ടാകും. നടപടികളുടെ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കും. പൗരന്മാരുടെ ക്ഷേമത്തിനാണ് മുൻഗണനയെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
കെട്ടിട നിർമാതാക്കൾ, കമ്പനികൾ എന്നിവയാണ് താമസക്കാർക്ക് ബദൽ സംവിധാനവും ഭക്ഷണവും നൽകേണ്ടത്. കയറി നശിച്ച കെട്ടിടം ശുചീകരിക്കേണ്ടതും കെട്ടിട ഉടമകളാണ്. ഇതിനായി താമസക്കാരിൽനിന്ന് അധിക തുക ഈടാക്കരുത്. കെട്ടിടം ശുചീകരിച്ച് അണുവിമുക്തമാക്കിയ ശേഷമേ താമസക്കാരെ പ്രവേശിപ്പിക്കാവൂ. വെള്ളക്കെട്ടിനെ തുടർന്ന് കെട്ടിടത്തിൻ്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കാനും നാശനഷ്ടങ്ങൾ രേഖപ്പെടുത്താനും നിർദേശിച്ചു. ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുള്ള നടപടികൾക്ക് ദുബൈലാൻഡ് ഡിപാർട്ട്മെന്റ്റ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്റ്സ് എന്നിവ മേൽനോട്ടം വഹിക്കും.
ദുബൈ ഒന്നാം ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ സ്വദേശി കുടുംബങ്ങൾക്ക് ഉണ്ടായ നഷ്ടം കണക്കാക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാൻ മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഒമർ ബുഷഹാബ് അധ്യക്ഷനായ മറ്റൊരു സമിതിയും രൂപീകരിച്ചു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നം ഉടൻ പരിഹരിക്കാൻ സമിതിയെ ചുമതലപ്പെടുത്തി.
ആവശ്യമുള്ളവർക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപാർട്ട്മെന്റ്റിനോട് ആവശ്യപ്പെട്ടു. കാരുണ്യപ്രവർത്തനങ്ങൾക്ക് 'ജൂദ്' പ്ലാറ്റ്ഫോം വഴി സംഭാവന സ്വീകരിക്കാൻ സാമൂഹിക വികസന അതോറിറ്റിക്ക് അനുമതി നൽകി. കനത്ത മഴയെ തുടർന്നുള്ള പ്രളയത്തിൽ കര, വ്യോമഗതാഗതവും തടസ്സപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ വൈദ്യുതിയും ജലവിതരണവും മുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 17 minutes ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 30 minutes ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• an hour ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• an hour ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 2 hours ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 2 hours ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 2 hours ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 3 hours ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 3 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 3 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 4 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 4 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 4 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 5 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 6 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 6 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 6 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 6 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 5 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 5 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 5 hours ago