വൈദ്യുതി പോസ്റ്റും മരവും ഒരുമിച്ച് വീണ് സൈക്കിളില്‍ സഞ്ചരിച്ച 10 വയസുകാരന് ദാരുണാന്ത്യം
എറണാകുളം: ചെങ്ങമനാട് പുറയാര്‍ ഗാന്ധിപുരത്ത് മരവും വൈദ്യുതി പോസ്റ്റും കടപുഴകി സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന പത്തുവയസുകാരന്റെ ദേഹത്ത് വീണ്് ദാരുണാന്ത്യം. അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് അപകടമുണ്ടായത്.
വീടിന് അടുത്ത് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയതാണ് ഇര്‍ഫാന്‍. ഉള്ള് ബലം കുറവായി നിന്നിരുന്ന മഹാഗണി മരമാണ് മറിഞ്ഞുവീണത്. മരം പോസ്റ്റില്‍ വീഴുകയും മരവും പോസ്റ്റും ഒരുമിച്ച് താഴേക്ക് പതിക്കുകയുമായിരുന്നു. ഈ സമയം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇര്‍ഫാന്റെ ദേഹത്തേക്കാണ് ഇവ വീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.
സ്വകാര്യ പറമ്പില്‍ നില്‍ക്കുന്ന മരമാണ് കടപുഴകി വീണത്. ഇങ്ങനെയൊരു അപകടത്തിന് സാധ്യത അവിടെയുള്ളതായി ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. എങ്കിലും വിഷയത്തില്‍ അധികൃതര്‍ ഇടപെടുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്ന വ്യക്തമായ അന്വേഷണം നടക്കും. അപകടസമയത്ത് ഇര്‍ഫാനൊപ്പമുണ്ടായിരുന്ന മറ്റ് കുട്ടികള്‍ക്കും സംഭവം മാനസികാഘാതമുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."