ഡോ. ബി പത്മകുമാറിന് മെഡിസിനില്‍ ഡോക്ടറേറ്റ്
ആലപ്പുഴ: ആതുരസേവന രംഗത്തെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ബി. പത്മകുമാറിന് കേരള സര്‍വകലാശാലയുടെ ഡോക്ടറേറ്റ്. മെഡിസിനിലാണ് അദ്ദേഹം ഡോക്ടറേറ്റ് നേടിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സേവനത്തിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രഫസറായി ജോലി നോക്കിയ അദ്ദേഹം നിലവില്‍ കൊല്ലം പാരിപ്പള്ളിയിലെ ഗവ. മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ വിഭാഗം പ്രഫസറും വകുപ്പ് മേധാവിയുമാണ്. ചികിത്സാ മേഖലക്ക് ജനകീയ സ്വഭാവം നല്‍കിയ ഡോ. പത്മകുമാര്‍ മെഡിക്കല്‍ ജേണലിസത്തിന്റെ ഭാഗമായി ആരോഗ്യ വിഷയങ്ങളെ സംബന്ധിച്ച് നിരവധി ലേഖനകളും എഴുതിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് ഡോ. ബി. പത്മകുമാറിന്റെ കൃതികളും ആരോഗ്യമേഖലയുടെ പ്രശംസ പിടിച്ചുപറ്റി. സഹകരണ വകുപ്പില്‍ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന പരേതനായ കെ.പി. ബാലസുന്ദരത്തിന്റെയും വി.സി. ഭാനുമതിയമ്മയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."