ജപ്പാനിൽ സ്കോളർഷിപ്പോടെ പഠിക്കാം; മികച്ച സാധ്യതകളുമായി 'മെക്സറ്റ്'
ജപ്പാനിൽ മികച്ച ഉപരിപഠന സാധ്യതകൾ തുറന്നുവെക്കുന്ന മെക്സറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സയൻസ്, അഗ്രികൾച്ചർ, ഇക്കണോമിക്സ്, സോഷ്യോളജി, ലിറ്ററേച്ചർ, പൊളിറ്റിക്സ്, ഹിസ്റ്ററി, ലോ തുടങ്ങിയ വിഷയങ്ങളിലാണ് സ്കോളർഷിപ്പോടെയുള്ള പഠനത്തിന് അവസരം.
2025 ഏപ്രിൽ മുതൽ ജപ്പാനിൽ 5 വർഷ ബിരുദം, കോളേജ് ഓഫ് ടെക്നോളജി (4 വർഷം), സ്പെഷ്യലൈസ്ഡ് ട്രെയിനിങ് കോളേജ് (3 വർഷം) എന്നീ കോഴ്സുകൾ പഠിക്കാനാണ് സ്കോളർഷിപ്പ് ലഭിക്കുക.
2000 ഏപ്രിൽ 2ന് ശേഷം ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് പ്ലസ്ടുവിന് 80 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. എല്ലാ മാസവും 63,300 രൂപ സ്കോളർഷിപ്പ് തുകയായി ലഭിക്കും. ജാപ്പനീസ് ഭാഷ അറിയുന്നവർക്ക് മുൻഗണനയുണ്ട്. ഓരോ വിഭാഗത്തിലും 12 പേർക്ക് വീതമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. ബിരുദ കോഴ്സുകൾക്കുള്ള ആദ്യഘട്ട എൻട്രൻസ് പരീക്ഷ ജൂൺ 22നും മറ്റു കോഴ്സുകളുടേത് ജൂൺ 23 നും നടക്കും.
അപേക്ഷകൾ 27 ന് മുൻപായി താഴെപ്പറയുന്ന വിലാസത്തിൽ ലഭിക്കണം
കോൺസുലേറ്റ് ജനറൽ ഓഫ് ജപ്പാൻ, 12/1, സെനറ്റോഫ് റോഡ്, ഫസ്റ്റ് സ്ട്രീറ്റ്, തേനാം പെട്ട്, ചെന്നൈ -600018
വിശദവിവരങ്ങൾക്ക് https://www.chennai.in.emb-japan.go.jp/itpr_en/00_000029.html
ഫോൺ: 24323860, 24323861, 24323862, 24323863
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."