ജെസ്‌ന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ; പിതാവിനോട് തെളിവ് ഹാജരാക്കാൻ നിർദേശം
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണത്തിന് തയ്യാറെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. ജെസ്നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ലെന്ന് അറിയിച്ച സി.ബി.ഐ, തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകള്‍ മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമർപ്പിക്കാൻ ജെസ്‌നയുടെ അച്ഛന് നിർദേശം നൽകി.
പത്തനംതിട്ട വെച്ചുച്ചിറയിൽ നിന്ന് കാണാതായ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടായിരുന്നു സി.ബി.ഐ കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ജെസ്‌ന ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നതുപോലും വ്യക്തമാക്കാതെയുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹരജിയില്‍ ജെസ്‌നയുടെ അച്ഛന്‍ ആവശ്യപ്പെട്ടത്.
കൂടാതെ ജെസ്‌നയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. രഹസ്യമായി വ്യാഴാഴ്ച ദിവസം പ്രാര്‍ത്ഥനയ്ക്ക് പോകുമായിരുന്നു. ജെസ്‌നയെ കാണാതായശേഷം വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിരുന്നുവെന്നും ജെസ്‌നയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളൊന്നും സിബിഐ വിശദമായി അന്വേഷിച്ചില്ലെന്നാണ് ജെസ്‌നയുടെ അച്ഛന്‍ പരാതിപ്പെട്ടത്. ജെസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും ജെസ്നയുടെ അച്ഛൻ ജെയിംസ് അവകാശപ്പെടുന്നു. ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. വസ്തുത തെളിയിക്കുന്ന തെളിവ് കയ്യിലുണ്ട്. ഇത് കോടതിയിൽ കൈമാറും. ഒരു വ്യാഴാഴ്ചയാണ് ജെസ്നയെ കാണാതാകുന്നത്. അതുപോലെ മൂന്നാല് വ്യാഴാഴ്ചകളിൽ കോളേജിൽ ചെല്ലാത്ത ദിവസങ്ങളുണ്ടെന്നുമാണ് ജെയിംസ് പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളുടെ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കാന്‍ ജെസ്‌നയുടെ പിതാവിനോട് നിര്‍ദേശിച്ച കോടതി, കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."