HOME
DETAILS

മാര്‍ട്ടിന്‍ ഡൊമിനിക് ഏകപ്രതി; കളമശേരി സ്‌ഫോടന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലിസ്

  
April 23, 2024 | 9:48 AM

kalamasserybombblast-policereport-latestinfo

കൊച്ചി: കളമശേരി സ്‌ഫോടന കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലിസ്. എട്ട് പേര്‍ കൊല്ലപ്പെട്ട കേസില്‍ ഡൊമിനിക് മാര്‍ട്ടിനാണ് ഏകപ്രതി. 

കഴിഞ്ഞ ഒക്ടോബര്‍ 29 നായിരുന്നു കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ എട്ട് പേരുടെ ജീവനെടുത്ത സ്‌ഫോടനം നടന്നത്. കണ്‍വെന്‍ഷന്റെ അവസാന ദിവസമായിരുന്നു സ്‌ഫോടനം. രാവിലെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തുടങ്ങി. 9.20 ഓടെ ആളുകള്‍  എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്‌ഫോടനം നടന്നത്. ഈ സമയത്ത് ഹാളില്‍ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടര്‍ച്ചയായി രണ്ട് സ്‌ഫോടനങ്ങള്‍ കൂടി നടന്നു. തീ ആളുകളിലേക്ക് ആളി പടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളില്‍ നിന്ന് പരിഭ്രാന്തരായി ആളുകള്‍ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേര്‍ക്ക് വീണു പരുക്കേറ്റു. 

കണ്‍വെന്‍ഷന്‍ സെന്റര്‍ സീല്‍ ചെയ്ത് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആസൂത്രിതമായ സ്‌ഫോടനമാണെന്ന് തിരിച്ചറിഞ്ഞത്. എന്‍ ഐ എ സംഘവും ഉടന്‍ കളമശ്ശേരിയിലെത്തിയിരുന്നു. ഹാളില്‍  നിന്ന് സ്‌ഫോടനം സംബന്ധിച്ച വിവരങ്ങള്‍ പൊലിസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നതിനിടെ ആണ് തമ്മനം സ്വദേശി മാര്‍ട്ടില്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായി സ്‌ഫോടനം നടത്തിയത് താനാണെന്ന്  വെളിപ്പെടുത്തിയത്. പിന്നാലെ ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിരുന്നു. പ്രതി അന്ന് മുതല്‍ ജയിലിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൽമാൻ രാജാവ് ആശുപത്രി വിട്ടു

Saudi-arabia
  •  2 days ago
No Image

'തര്‍ക്കിക്കരുത്, ജനങ്ങള്‍ പറയുന്നത് കേള്‍ക്കണം'; വീടുകയറുന്ന സഖാക്കള്‍ക്ക് സിപിഐഎമ്മിന്റെ 'പെരുമാറ്റച്ചട്ടം'

Kerala
  •  2 days ago
No Image

അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

National
  •  2 days ago
No Image

റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  2 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  2 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  3 days ago