HOME
DETAILS
MAL
സ്വലാത്ത് വാര്‍ഷികവും പൊതുസമ്മേളനവും
backup
August 29 2016 | 18:08 PM
അമ്പലപ്പുഴ: പുറക്കാട് അറബി സയ്യിദ് തങ്ങളുടെ ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് പൊതു സമ്മേളനവും സ്വലാത്ത് ഹല്‍ഖ വാര്‍ഷികവും നടന്നു. കാപ്പ അഡ്വസറി ബോര്‍ഡ് മെമ്പര്‍ അഡ്വ: എ നിസാമുദ്ദീന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ടി എ താഹ അദ്ധ്വക്ഷത വഹിച്ചു.
ഇമാം ഹാഫിള് ഹബീബുളള ബാഖവി പ്രാര്‍ത്ഥന നടത്തി. കാസര്‍ഗോഡ് ഖലീല്‍ ഇബ്രാഹീം ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
സ്വലാത്ത് ഹല്‍ഖ വാര്‍ഷികത്തിന് സയ്യിദ് ഹദിയത്തുളള തങ്ങള്‍ അല്‍ഹൈദ്രോസി നേതൃത്വം നല്‍കി. തോട്ടപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഡോക്ടര്‍ ഐ എം ഇസ്‌ലാഹ്, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍, ടി എ സൈനുദ്ദീന്‍ മുസിലിയാര്‍ , എന്‍ എ റഹിം, യു . നാസര്‍, ബി. സുലൈമാന്‍ , പി. മുഹമ്മദ് സഖാഫി, പുന്തല ഇമാം അബ്ദുല്‍ഖാദര്‍ മുസിലിയാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."