ഖത്തറിലെ റൗദത് ബു ഫസ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം
റൗദത് ബു ഫസ് സ്ട്രീറ്റ്:ഖത്തറിലെ റൗദത് ബു ഫസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ 2024 ഏപ്രിൽ 23, ചൊവ്വാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
#Ashghal: Temporary closure on part of Rawdat Bu Fass St at the intersection with Al Rufaa St near Al-Kharaitiyat Sports Club, starting at dawn on Tuesday, 23 April 2024 for 30 days, to complete the construction of surface water drainage network, as part of Roads & Infrastructure… pic.twitter.com/rcaav0SSqz
— هيئة الأشغال العامة (@AshghalQatar) April 21, 2024
ഈ റോഡിൽ അൽ ഖരൈതിയത് സ്പോർട്സ് ക്ലബിന് സമീപമുളള അൽ റൂഫ സ്ട്രീറ്റുമായുള്ള ഇന്റർസെക്ഷനിലാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം. 2024 ഏപ്രിൽ 23 മുതൽ മുപ്പത് ദിവസത്തേക്കാണ് ഈ നിയന്ത്രണമെന്ന് അതോറിറ്റി വ്യക്തമാക്കി.
ഈ മേഖലയിലെ ഡ്രൈനേജുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഈ ഗതാഗത നിയന്ത്രണം. ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന കാലയളവിൽ റൗദത് ബു ഫസ് സ്ട്രീറ്റിൽ സഞ്ചരിക്കേണ്ടവർക്ക് യാത്രകൾക്കായി സെക്രീത് സ്ട്രീറ്റ് ഉപയോഗിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."