ഇന്ത്യ കടുത്ത തൊഴിലില്ലായ്മയെ അഭിമുഖീകരിക്കാന്‍ പോകുന്നു; റോയിട്ടേഴ്‌സ് സര്‍വെ ഫലം പുറത്ത്
തെരെഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയെന്ന് റോയിട്ടേഴ്സ് സര്‍വെ. യുവജനങ്ങള്‍ക്ക് വേണ്ടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും സര്‍വെ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരത്തിലെത്തുന്ന സര്‍ക്കാരിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുക എന്നതാവുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.
റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത 26ല്‍ 15 സാമ്പത്തിക വിദഗ്ധരും രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് പ്രവചിച്ചു. ഏപ്രില്‍ മാസം 16 മുതല്‍ 23 വരെയാണ് റോയിട്ടേഴ്‌സ് രാജ്യത്ത് സര്‍വ്വെ സംഘടിപ്പിച്ചത്.പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യം ഭരിച്ച മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. മൂന്നാമൂഴം ലക്ഷ്യമിടുന്ന ബി.ജെ.പി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. പക്ഷെ നിലവിലെ തൊഴിലില്ലായ്മയുടെ കണക്കുകള്‍ അടയാളപ്പെടുത്തുന്നത് ബി.ജെ.പിയുടെ ഭരണപരാജയമാണ്.
2013-14 വര്‍ഷത്തില്‍ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2022-23 ലെത്തിയപ്പോള്‍ വെറും 3.2 ശതമാനം മാത്രമാണ് കുറഞ്ഞതെന്ന് പീരിയോഡിക്ക് ലേബര്‍ ഫോഴ്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."