രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും
തിരുവനന്തപുരം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും നേതാക്കളും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്. നോര്‍ത്ത് പറവൂരിലെ പോളിങ് ബൂത്തിലെത്തിയാണ് സതീശന്‍ വോട്ട് രേഖപ്പെടുത്തിയത്. പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ് ഹംസ പാഞ്ഞാള്‍ പഞ്ചായത്തിലെ തൊഴുപ്പാടം സെന്റര്‍ അംഗനവാടിയിലെ 53ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി കുടുംബസമേതമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. തൃശൂര്‍ മണ്ണുത്തി മുക്കാട്ടുകര സെന്റ്. ജോര്‍ജ് കോണ്‍വെന്റ് എല്‍.പി സ്‌കൂളിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്.
#WATCH | Congress candidate from Kerala's Alappuzha constituency, KC Venugopal says, "I am confident that the people of Alleppey will stand with me. After phase one of the Lok Sabha elections, the PM is panicking. I thank the PM for bringing the Congress manifesto into the public… pic.twitter.com/x3dO0mISUf
— ANI (@ANI) April 26, 2024
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറില്‍ തന്നെ വോട്ട് ചെയ്തു. പിതാവ് ജോര്‍ജ് ഈഡന്റെ കല്ലറയില്‍ എത്തി അനുഗ്രഹം വാങ്ങിയതിന് ശേഷം തൃക്കാക്കര നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 20,മാമംഗലത്തെ എസ് എന്‍ ഡി പി നഴ്‌സറി സ്‌കൂളില്‍ ഭാര്യ അന്നയുമൊത്ത് വോട്ട് രേഖപ്പെടുത്തിയത്.
#WATCH | VD Satheesan, Kerala Leader of Opposition lines up among voters to cast his vote in Lok Sabha polls, at a polling booth in North Paravoor under Ernakulam Parliamentary constituency
— ANI (@ANI) April 26, 2024
The second phase of LS elections 2024 has started today with voting in 88 constituencies… pic.twitter.com/q2I7u8EwIE
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാന്തപുരം ജി എം എല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.
ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലും രാവിലെ തന്നെ വോട്ട് ചെയ്തു. മണിപ്പാറ സെന്റ് മേരീസ് സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ഡോക്ടര്‍ തിയാഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത തിരുവല്ല എസ്.സി.എസ് സ്‌കൂളിലെ 112 നമ്പര്‍ ബൂത്തില്‍ ഇന്ന് രാവിലെ ഏഴേ കാലോടെ വോട്ട് രേഖപ്പെടുത്തി.
#WATCH | NDA candidate from Thrissur Suresh Gopi casts his vote at a polling station in Thrissur as Kerala votes on all 20 parliamentary constituencies in Lok Sabha polls today#LokSabhaElections2024 pic.twitter.com/DWL9m0QCpE
— ANI (@ANI) April 26, 2024
വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ വോട്ട് രേഖപ്പെടുത്തി . പഴശി വെസ്റ്റ് യുപി സ്‌കൂളില്‍ ഭര്‍ത്താവ് കെ. ഭാസ്‌കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത് .വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വോട്ട് ചെയ്ത ശേഷം ശൈലജ പ്രതികരിച്ചു.
രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. പലയിടത്തും നീണ്ട ക്യൂവാണ് രാവിലെ മുതല്‍ കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."