ഇ.പിക്കെതിരായ പ്രചാരണം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല; ആരോപണങ്ങള്‍ക്ക് ആയുസ് ഇന്ന് വരെ: എം.വി ഗോവിന്ദന്
തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇ.പിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും പാര്‍ട്ടി നേതാക്കള്‍ക്കുമെല്ലാം എതിരെ നിരവധിയായ പ്രചാരണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് എല്ലാ ആയുധങ്ങളും ഒരുക്കി വെച്ചിരിക്കുകയാണ്. ഇതിനെല്ലാം ആയുസ് ഇന്നുവരെ മാത്രമാണ്. സിപിഎമ്മിനോ ഇടതു മുന്നണിക്കോ അത്തരത്തില്‍ ഏതെങ്കിലുമൊരു വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമേയില്ല. അതിനെയെല്ലാം ഇടതുവിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ ചര്‍ച്ചയുടെ ഭാഗമായി മാത്രം കണ്ടാല്‍ മതി.'' - ഗോവിന്ദന് പറഞ്ഞു.
'ദല്ലാള്‍ നന്ദകുമാറിനെ പോലുള്ള ഫ്രോഡിനോട് എന്ത് പ്രതികരിക്കാനാണ്. അദ്ദേഹത്തെ പോലെ ഒരാളെ വിശ്വസിക്കാന്‍ പറ്റില്ല. എന്തും പറയും. എന്നാല്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ പരിശോധിക്കട്ടെ. കാരണം അത് രാജ്യരക്ഷയുമായി ബന്ധപ്പെട്ടതുകൊണ്ടാണ്.
ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കണ്ടിരുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം ടി ജി നന്ദകുമാര്‍ ആരോപിച്ചത്. ഇടതുമുന്നണി സഹായിച്ചാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് ജാവദേക്കര്‍ ഇ പിയോട് പറഞ്ഞതായും പകരം എസ്എന്‍സി ലാവലിന്‍ കേസ്, സ്വര്‍ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില്‍ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തതായുമാണ് നന്ദകുമാര്‍ ആരോപിച്ചത്. പക്ഷെ തൃശ്ശൂര്‍ സിപിഐ സീറ്റായതിനാല്‍ ഇ പി സമ്മതിച്ചില്ലെന്നും അങ്ങനെ ആദ്യ ചര്‍ച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാര്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."