HOME
DETAILS
MAL
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലിസിന് കൈമാറി
April 26 2024 | 11:04 AM
ഇടുക്കി:ഇടുക്കിയില്‍ കള്ളവോട്ടെന്ന് പരാതി. ചക്കുംപള്ളത്ത് കള്ളവോട്ട് ചെയ്യാന്‍ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആറാം മൈല്‍ സ്വദേശി ബിജുവിനെ ആണ് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ പിടികൂടിയത്.
77ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം 80ആം നമ്പര്‍ ബൂത്തില്‍ എത്തിയപ്പോഴാണ് തടഞ്ഞത്. ഇദ്ദേഹത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ വോട്ടര്‍മാരെ കാണാന്‍ എത്തിയെന്നാണ് ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം.
അതിനിടെ ഇടുക്കി കരിമണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ രണ്ടുപേരുടെ വോട്ട് മറ്റാരോ ചെയ്തെന്ന് പരാതി. കരിമണ്ണൂര്‍ സ്വദേശികളായ ജെസി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടുകളാണ് മാറ്റാരോ ചെയ്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."